യു.എസിെൻറ ബോംബ് പരീക്ഷണത്തെ വിമർശിച്ച് കർസായി
text_fieldsകാബൂൾ: അമേരിക്കയുടെ ആണേവതര ബോംബ് പരീക്ഷണത്തിനെതിരെ മുൻ അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് കർസായി. നടപടി അഫ്ഗാനിലെ ജനങ്ങൾക്കെതിരെയുള്ള കൊടും ക്രൂരതയാണ്. അഫ്ഗാനിസ്താനെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള സ്ഥലമായാണ് യു.എസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞയാഴ്ച നൻഗാർഹർ പ്രവിശ്യയിൽ യു.എസ് ഏറ്റവും വലിയ ആണവേതര ബോംബ് പരീക്ഷിച്ചിരുന്നു.
ആക്രമണത്തിൽ 95 തീവ്രവാദികളെ വധിച്ചതായും അവകാശപ്പെട്ടിരുന്നു. പരീക്ഷണത്തിൽ യു.എസ് സൈന്യവും അഫ്ഗാൻ സർക്കാറും ഒന്നിച്ച് പ്രവർത്തിച്ചതായും ആക്രമണത്തിൽനിന്ന് സിവിലിയന്മാരെ രക്ഷിക്കാൻ നടപടിയെടുത്തിരുന്നതായും പ്രസിഡൻറ് അശ്റഫ് ഗനിയുടെ ഒാഫിസ് അറിയിച്ചിരുന്നു. എന്നാൽ, ബോംബ് പരീക്ഷിക്കാൻ അനുമതി നൽകിയ സർക്കാറിെൻറ തീരുമാനത്തെ കർസായി കടുത്ത ഭാഷയിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.