ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റൂഹാനി രണ്ടാമൂഴത്തിന്
text_fieldsതെഹ്റാന്‍: ഇറാനില്‍ ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്‍റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് നല്ല ജനപ്രീതിയാണുള്ളത്.
സമ്പദ് വ്യവസ്ഥ കൂടുതല്‍ സുസ്ഥിരമാക്കുകയും വന്‍ ശക്തികളുമായുള്ള ആണവക്കരാറിലൂടെ ഇറാനുമേലുള്ള ഉപരോധങ്ങള്‍ എടുത്തുമാറ്റാന്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കി. രാഷ്ട്രീയത്തടവുകാരുടെ മോചനമടക്കം നിരവധി കാര്യങ്ങള്‍ 68കാരനായ ഈ പരിഷ്കരണവാദിയുടെ മുന്നില്‍ തടസ്സമായുണ്ട്. അതേസമയം, റൂഹാനിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാരമ്പര്യവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 11നും 15നുമിടക്ക് മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് സ്ഥാനാര്‍ഥികള്‍ രംഗത്തത്തെും. ഗാര്‍ഡിയന്‍സ് കൗണ്‍സില്‍ 10 ദിവസത്തിനകം ഇവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.