ആണവകരാർ: അമേരിക്ക പശ്ചാത്തപിക്കേണ്ടി വരും –റൂഹാനി
text_fieldsതെഹ്റാൻ: 2015ലെ ആണവകരാർ റദ്ദാക്കാനാണ് യു.എസിെൻറ തീരുമാനമെങ്കിൽ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. മേയ് 12ന് യു.എസ് ഭരണകൂടം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാനിരിക്കെയാണ് റൂഹാനിയുടെ മുന്നറിയിപ്പ്. കരാറിൽനിന്ന് പിൻവാങ്ങരുതെന്ന് െഎക്യരാഷ്ട്രസഭയും യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ ചർച്ച നടത്താൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ഞായറാഴ്ച യു.എസിലെത്തിയിട്ടുണ്ട്. ട്രംപിെൻറ തീരുമാനത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാനു കഴിയുമെന്നും റൂഹാനി കൂട്ടിച്ചേർത്തു. അടുത്തിടെ ഇറാൻ ആണവായുധ പരീക്ഷണങ്ങൾ തുടരുന്നതിന് തെളിവാണെന്ന് അവകാശപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി തന്ത്രപ്രധാനരേഖകൾ പുറത്തുവിട്ടിരുന്നു. എന്നാൽ, വർഷങ്ങൾക്കു മുേമ്പയുള്ള രേഖയാണെന്ന് ചൂണ്ടിക്കാട്ടി മുൻ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രംഗത്തുവന്നതോടെ നെതന്യാഹു പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.