ഇറാനിൽ വീണ്ടും റൂഹാനി
text_fieldsതെഹ്റാൻ: നാട്ടിൽ പരിഷ്കരണവും വിദേശത്ത് നയതന്ത്രവുമായി ഇറാനെ ലോകത്തിനുമുന്നിൽ കൂടുതൽ തുറന്നിട്ട ജനകീയനായ പ്രസിഡൻറിന് വീണ്ടും ജനവിധി.
ഇറാനിൽ വെള്ളിയാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 57 ശതമാനം വോട്ടുകൾ നേടിയാണ് പരിഷ്കരണവാദി നേതാവായി വാഴ്ത്തപ്പെടുന്ന ഹസൻ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 4.12 കോടി വോട്ടുകൾ പോൾ ചെയ്തതിൽ റൂഹാനി 2.35 കോടി വോട്ട് സ്വന്തമാക്കിയപ്പോൾ കടുത്ത നിലപാടുകളുടെ വക്താവായിരുന്ന എതിർ സ്ഥാനാർഥി ഇബ്രാഹീം റഇൗസി 1.58 വോട്ടുകളിൽ (38.5 ശതമാനം) ഒതുങ്ങി.
വർഷങ്ങളോളം ഇറാനെ കടുത്ത സാമ്പത്തിക ഉപരോധത്തിനു കീഴിൽ നിർത്തിയ ലോക വൻശക്തികളെ വിട്ടുവീഴ്ചയുടെ വഴിയിലെത്തിച്ച് 2015ൽ ഒപ്പുവെച്ച ആണവകരാറാണ് റൂഹാനിക്ക് ഒരിക്കൽകൂടി അനായാസജയം ഒരുക്കിയത്. വിട്ടുവീഴ്ചയുടെയും സംഭാഷണത്തിെൻറയും മാർഗങ്ങൾ സ്വീകരിച്ച റൂഹാനി 1979നു ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡൻറുമായി സംഭാഷണം നടത്തുന്ന ഇറാൻ നേതാവുമായി.
അഞ്ചര കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് 70 ശതമാനത്തിലേറെ േപർ ഇത്തവണ വോട്ടു രേഖപ്പെടുത്താനെത്തി. സാമൂഹിക, രാഷ്ട്രീയ രംഗത്ത് കൂടുതൽ സ്വാതന്ത്ര്യം തെരഞ്ഞെടുപ്പു വാഗ്ദാനമായി പ്രഖ്യാപിച്ച റൂഹാനിക്ക് നഗരങ്ങളിലുള്ളവരും മധ്യവർഗ വിഭാഗങ്ങളും കൂട്ടമായി വോട്ടു നൽകിയതായാണ് വിലയിരുത്തൽ. 2013ൽ 50.88 ശതമാനം വോട്ടു നേടിയായിരുന്നു റൂഹാനി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.