ജപ്പാനിൽ യുവതി മരിച്ചത് അമിത ജോലിഭാരംമൂലം
text_fieldsടോക്യോ: ജപ്പാനിലെ അമിത ജോലിഭാരം വീണ്ടും വാർത്തകളിൽ നിറയുന്നു. 2013 ജൂലൈയിൽ യുവതി ജീവൻവെടിഞ്ഞത് ജോലിഭാരം താങ്ങാനാവാതെയാണെന്ന് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ കണ്ടെത്തിയതോടെയാണിത്. സർക്കാർ മാധ്യമസ്ഥാപനമായ എൻ.എച്ച്.കെയിലെ ജീവനക്കാരിയും 31കാരിയുമായ മിവാ സാദോയാണ് അഞ്ചുവർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എന്നാൽ, ഇൗ വിവരം അവരുടെ മുൻ മേധാവിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അടുത്തിടെയാണ് പുറത്തുവന്നത്. എൻ.എച്ച്.കെയുടെ ടോക്യോവിലെ ആസ്ഥാനത്ത് ഒാവർടൈം ആയി ഒരു മാസം 159 മണിക്കൂർ ആണ് മിവയെക്കൊണ്ട് ജോലി ചെയ്യിച്ചത്. മാസത്തിൽ രണ്ടു ദിവസം മാത്രമാണ് സ്ഥാപനം അവധി നൽകിയിരുന്നത്. ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് തൊഴിൽ ഇൻസ്പെക്ടർ പുറത്തുവിട്ടു.
അമിത സമ്മർദമാണ് ജപ്പാനിലെ തൊഴിൽ അന്തരീക്ഷത്തിലുള്ളത്. പുതിയ വെളിപ്പെടുത്തലോടെ ഇൗ പ്രശ്നത്തെ അടിയന്തരമായി അഭിമുഖീകരിക്കാൻ അധികൃതർ നിർബന്ധിതമായേക്കും. 2015 ഏപ്രിലിൽ നടന്ന സമാനമായ മരണം രാജ്യത്ത് ഏറെ വിവാദമുയർത്തിയിരുന്നു. പരസ്യ ഏജൻസിയിലെ ജീവനക്കാരിയായ മാത്സുറി തകാഹാഷി ജോലിഭാരം താങ്ങാനാവാെത ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് ഒരു മാസം നൂറു മണിക്കൂറിലേറെ ഒാവർ ടൈം ജോലിയാണ് തകാഹാഷിക്ക് ചെേയ്യണ്ടിവന്നത്. ‘ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു. കാരണം, മാനസികമായും ശാരീരികമായും തകർന്നിരിക്കുന്നുവെന്ന്’ മരണക്കുറിപ്പ് എഴുതിവെച്ചാണ് ക്രിസ്മസിെൻറ തലേദിവസം 24കാരിയായ തകാഹാഷി ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.