നടിയെ ആക്രമിച്ച സംഭവം: ഇന്ത്യൻ മാധ്യമങ്ങളുടെ സമീപനെത്ത വിമർശിച്ച് പാകിസ്താൻ മാസിക
text_fieldsകറാച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്ത രീതിയെ വിമർശിച്ച് പാകിസ്താൻ മാസിക. പാകിസ്താനിൽ നിന്നുള്ള മാസികയായ ഹെറാൾഡാണ് വിമർശനവുമായി രംഗത്തെത്തിയത്. ബലാൽസംഗ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെടുന്ന ലേഖനത്തിലാണ് നടിയെ ആക്രമിച്ച സംഭവവും പരാമർശിക്കപ്പെടുന്നത്.
കേരളത്തിൽ നടിയെ ആക്രമിച്ച സംഭവത്തിൽ മലയാളം ചാനാലായ കൈരളിയും ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഒാഫ് ഇന്ത്യയും വാർത്ത റിപ്പോർട്ട് ചെയ്ത രീതി ശരിയായില്ലെന്ന വിമർശനമാണ് ഹെറാൾഡ് ഉയർത്തുന്നത്. ഇവരുടെ വാർത്തകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമുയർന്നതായും ഹെറാൾഡിലെ ലേഖനത്തിൽ പറയുന്നുണ്ട്.
വിവിധ സംഭവങ്ങളിലായി ഇന്ത്യയിലെ മറ്റ് ദേശീയ ദിനപത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവയെയും ലേഖനത്തിൽ വിമർശിക്കുന്നു. വയർ ഇന്ത്യയിൽ വന്ന ലേഖനം ഹെറാൾഡ് അവരുടെ ന്യൂസ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.