ഇന്ത്യൻ വാഗ്ദാനം നേപ്പാൾ തള്ളി: എവറസ്റ്റിെൻറ ഉയരം സംയുക്തമായി അളക്കേണ്ട
text_fieldsന്യൂഡൽഹി: എവറസ്റ്റ് െകാടുമുടിയുടെ ഉയരം സംയുക്തമായി പുനർനിർണയിക്കാനുള്ള ഇന്ത്യയുടെ വാഗ്ദാനം നേപ്പാൾ തള്ളി. 2015ൽ തുടർച്ചയായുണ്ടായ ഭൂകമ്പത്തെ തുടർന്നാണ് ഉയരം അളക്കാനുള്ള ആലോചന നേപ്പാൾ സജീവമാക്കിയത്. ഇതിനായി ഇന്ത്യയോടും ൈചനയോടും നിർണായക വിവരം നൽകി സഹായിക്കാൻ അഭ്യർഥിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് സംയുക്തമായി സർവേ നടത്താമെന്ന നിർദേശം ഇന്ത്യ മുന്നോട്ടുവെച്ചത്.
എന്നാൽ, സ്വന്തം നിലക്ക് സർവേ നടത്തുമെന്ന് നേപ്പാൾ വ്യക്തമാക്കി. ചൈന-നേപ്പാൾ അതിർത്തിയിലെ എവറസ്റ്റിെൻറ ഉയരം അളക്കുന്നതിൽ പങ്കാളിയാകാനുള്ള ഇന്ത്യയുടെ ആവശ്യം നേപ്പാൾ തള്ളിയതിനു പിന്നിൽ ചൈനയുടെ ഇടപെടലാണെന്ന് ന്യൂഡൽഹിയിൽ ഒൗദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഭൂകമ്പമാപിനിയിൽ 7.8 രേഖപ്പെടുത്തിയ 2015ലെ ദുരന്തത്തിൽ ഹിമാലയം മേഖലയിൽ വൻ നാശനഷ്ടങ്ങളാണുണ്ടായത്. 8000 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഇതേതുടർന്ന് എവറസ്റ്റിെൻറ ഉയരം സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ സംശയങ്ങൾ ഉയർന്നിരുന്നു. നേപ്പാൾ സ്വന്തം സർവേയുമായി മുന്നോട്ടുപോകുമെന്ന് നേപ്പാൾ സർവേ വകുപ്പ് ഡയറക്ടർ ജനറൽ ഗണേഷ് ഭട്ട അറിയിച്ചു. സംയുക്തമായി അളക്കാനുള്ള ആവശ്യത്തോട് ഇതുവരെ പ്രതികരിക്കാത്ത നേപ്പാൾ അധികൃതർ ഇപ്പോൾ പറയുന്നത് ഇന്ത്യയുടെയും ചൈനയുടെയും പങ്കാളിത്തം വേണ്ടെന്നും സ്വന്തം നിലക്ക് മുന്നോട്ടുപോകുമെന്നാണെന്നും സർവെയർ ജനറൽ മേജർ ജനറൽ ഗിരീഷ് കുമാർ പറഞ്ഞു.
ബ്രിട്ടീഷ് കാലത്ത് നടത്തിയ സർവേക്ക് ശേഷം 1975ലും 2005ലും ചൈന എവറസ്റ്റിെൻറ ഉയരം അളന്നിരുന്നു.
1956ൽ ഇന്ത്യയും ഇതിനു സമാനമായി എവറസ്റ്റ് സർവേ നടത്തി. സർവേയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിെൻറ നേതൃത്വത്തിൽ 1855ൽ ഇന്ത്യയാണ് ആദ്യമായി എവസ്റ്റ് കൊടുമുടിയുടെ ഉയരം 8,848 മീറ്റർ ആെണന്ന് നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.