ശിരോവസ്ത്രം ധരിക്കാതെ പ്രതിഷേധം; ഇറാനിൽ 29 സ്ത്രീകൾ അറസ്റ്റിൽ
text_fieldsതെഹ്റാൻ: ഇറാനിൽ പൊതുസ്ഥലത്തെ ഡ്രസ് കോഡിനെതിരെ ശിരോവസ്ത്രം ധരിക്കാതെ പ്രതിഷേധിച്ച 29 സ്ത്രീകളെ അറസ്റ്റ് ചെയ്തു. വിദേശീയരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഇൗപ്രവൃത്തി ബാലിശമാണെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് ജാഫർ മുൻതസേരി വിലയിരുത്തി.
അറസ്റ്റിലായ യുവതികളിലൊരാളെ 100,000 ഡോളറിെൻറ ജാമ്യത്തുകയിൽ വിട്ടയച്ചതായും റിപ്പോർട്ടുണ്ട്. മതം ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നുകാണിച്ച് ചിലർ സ്ത്രീകൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.തിരക്കേറിയ നഗരത്തിൽ ധരിച്ചിരുന്ന ശിരോവസ്ത്രം ഉൗരിയാണിവർ പ്രതിഷേധിച്ചത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് രാജ്യത്ത് ശിരോവസ്ത്രം നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.