Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കന്‍...

അമേരിക്കന്‍ സ്വത്വത്തില്‍ വിശ്വസിക്കുന്നവരുടെയും തൊഴിലാളികളുടെയും വോട്ട് ലഭിച്ചില്ല – ഹിലരി

text_fields
bookmark_border
അമേരിക്കന്‍ സ്വത്വത്തില്‍ വിശ്വസിക്കുന്നവരുടെയും തൊഴിലാളികളുടെയും വോട്ട് ലഭിച്ചില്ല – ഹിലരി
cancel

വാഷിങ്ടണ്‍: ഉയരത്തില്‍നിന്നുള്ള വീഴ്ചക്ക് ആഘാതം കൂടുമെന്നാണ്. കൈയത്തെും ദൂരത്ത് വൈറ്റ്ഹൗസിന്‍െറ സാരഥിയാകാനുള്ള അവസരം നഷ്ടപ്പെട്ടത് ഹിലരി ക്ളിന്‍റനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്്. 240 വര്‍ഷം നീണ്ട അമേരിക്കയുടെ ചരിത്രം തിരുത്തി വൈറ്റ്ഹൗസിനെ നയിക്കാന്‍ ആദ്യവനിതയത്തെുമെന്ന പ്രതീക്ഷയാണ് ഹിലരിയുടെ പരാജയത്തോടെ വേരറ്റത്. ഫലമറിയുന്നതിന്‍െറ സെക്കന്‍ഡുകള്‍ക്കു മുമ്പുപോലും ഹിലരിക്കുതന്നെയാണ്  മാധ്യമങ്ങളും ലോകജനതയില്‍ ഭൂരിഭാഗവും സാധ്യത കല്‍പിച്ചിരുന്നത്.  

തെരഞ്ഞെടുപ്പിന്‍െറ എല്ലാ ഘട്ടങ്ങളിലും ട്രംപിനെക്കാള്‍ ആധിപത്യം നിലനിര്‍ത്തിയായിരുന്നു ഹിലരിയുടെ മുന്നേറ്റം. സെനറ്റര്‍, വിദേശകാര്യ സെക്രട്ടറി എന്നീ രംഗങ്ങളിലെ ഹിലരിയുടെ പരിചയസമ്പന്നതയായിരുന്നു രാഷ്ട്രീയക്കളരിക്കു പുറത്തുള്ള ട്രംപിനെ നേരിടാനുള്ള പ്രധാന ആയുധം. കാടിളക്കിയ പ്രചാരണത്തിന് ഹിലരിക്ക് കൂട്ടിന് പ്രസിഡന്‍റ് ബറാക് ഒബാമയുമുണ്ടായിരുന്നു. മൂന്നു കാര്യങ്ങളാണ് ഹിലരിയുടെ പരാജയം എളുപ്പമാക്കിയത്. ഒന്ന്, അമേരിക്കന്‍ സ്വത്വത്തില്‍ വിശ്വസിക്കുന്നവരുടെയും തൊഴിലാളികളുടെയും വോട്ട്.

രണ്ട്, ഭരണവിരുദ്ധത. മൂന്ന്, ഇമെയില്‍ വിവാദം. ഒബാമ പ്രചാരണത്തിനിറങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഹിലരി പരാജയപ്പെട്ടു എന്നത് ഭരണവിരുദ്ധത തുറന്നുകാട്ടുന്നു. അയോഗ്യതയും അവിശ്വാസവും തമ്മിലായിരുന്നു ഇക്കുറി അമേരിക്കന്‍ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് ട്രംപിന്‍െറ അയോഗ്യതയായി വിലയിരുത്തിയപ്പോള്‍ ഒൗദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചത് ഹിലരിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പിച്ചു. ഹിലരിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്‍െറ സ്രോതസ്സിനെക്കുറിച്ചും ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടായി. കേസില്‍ എഫ്.ബി.ഐ പുനരന്വേഷണത്തിന് ഉത്തരവിട്ടതും ജനങ്ങളെ സ്വാധീനിച്ചു.

ക്രിമിനല്‍ നിയമ പരിഷ്കരണം, സ്ത്രീ അവകാശം, സാമ്പത്തിക പരിഷ്കരണം എന്നിവയിലൂന്നിയായിരുന്നു ഹിലരിയുടെ പ്രചാരണം. സാമ്പത്തിക രംഗത്ത് അമേരിക്കയെ പുരോഗതിയിലേക്ക് നയിക്കാനുള്ള വാഗ്ദാനങ്ങളൊന്നും ഹിലരിക്ക് മുന്നോട്ടുവെക്കാനായില്ല. എന്നാല്‍, ഡെമോക്രാറ്റുകളുടെ തെറ്റായ വ്യാപാരനയമാണ് അമേരിക്കയുടെ സമ്പദ്വ്യവസ്ഥ തകര്‍ത്തതെന്ന് ട്രംപിന് വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു. ‘പ്രതീക്ഷയും മാറ്റവും’ എന്നതായിരുന്നു ഒബാമ മുന്നോട്ടുവെച്ച തീം. അങ്ങനൊന്ന് ജനങ്ങളിലത്തെിക്കാനും ഹിലരിക്കു കഴിഞ്ഞില്ല. ട്രംപിന്‍െറ സ്ത്രീവിരുദ്ധതയും ഭരണപരിചയമില്ലായ്മയും പ്രചാരണരംഗങ്ങളില്‍ ഹിലരിക്ക് മുതല്‍ക്കൂട്ടായി.

ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങള്‍ ട്രംപ് വരുതിയിലാക്കി. 2012ല്‍ ബറാക് ഒബാമ തൂത്തുവാരിയ മിഷിഗണ്‍ ഇക്കുറി ട്രംപ് തിരിച്ചുപിടിച്ചു. ട്രംപിന്‍െറ തൊഴില്‍നയങ്ങളാണ് യുവാക്കളെ ആകര്‍ഷിച്ചത്. ഹിസ്പാനിക് വംശജരുടെ മേഖലയായ മെക്സിക്കന്‍ അതിര്‍ത്തിയിലെ അരിസോണയിലും ട്രംപ് വിജയം ഉറപ്പിച്ചു. ആറ് സിങ്സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപ് നേടി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെയും ലാറ്റിനോസുകളുടെയും യുവാക്കളുടെയും വോട്ടുകള്‍ ഹിലരിക്കു ലഭിച്ചെങ്കിലും 2012ല്‍ ബറാക് ഒബാമ നേടിയ വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചില്ല എന്നതും ശ്രദ്ധേയം. 65 ശതമാനം ലാറ്റിനോസ് ഹിലരിക്ക് വോട്ട് ചെയ്തപ്പോള്‍ ട്രംപിനെ 29 ശതമാനം പേര്‍ പിന്തുണച്ചു. 2012ല്‍ ഒബാമക്ക് ലഭിച്ചത് 71 ശതമാനം വോട്ടുകളായിരുന്നു.

18നും 29നുമിടെയുള്ള യുവാക്കളില്‍ 54 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ ഒബാമക്ക് 60 ശതമാനം പേരുടെ വോട്ട് ലഭിച്ചിരുന്നു. ട്രംപിന് 37 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പ്രചാരണങ്ങളില്‍ ട്രംപിന്‍െറ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു വ്യാപാര നയവും തൊഴിലും. അധികാരത്തിലേറിയാല്‍ നിര്‍മാണ രംഗങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, അത്തരമൊരു വാഗ്ദാനം ഹിലരിക്ക് മുന്നോട്ടുവെക്കാനായില്ല. മിഷിഗണിലും ഒഹായോവിലും അതാണ് ട്രംപിന് നിര്‍ണായകമായത്.
പെന്‍സല്‍വേനിയയില്‍ 62 ശതമാനം വോട്ടര്‍മാരും അമേരിക്കയിലെ വ്യാപാരനയങ്ങള്‍ തൊഴിലാളിവര്‍ഗത്തിന് തിരിച്ചടിയായെന്ന ട്രംപിന്‍െറ ചിന്തയെ  പിന്തുണച്ചു.

sരണ്ടാം തവണയാണ് ഹിലരി ക്ളിന്‍റന്‍ അമേരിക്കയുടെ  പ്രഥമവനിത പ്രസിഡന്‍റാവാന്‍ മത്സരിക്കുന്നത്. 2008ല്‍ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ബറാക് ഒബാമയോട് പരാജയപ്പെട്ടു. ബില്‍ ക്ളിന്‍റന്‍ പ്രസിഡന്‍റായപ്പോള്‍ പ്രഥമവനിതയെന്ന നിലയിലുള്ള സേവനങ്ങളാണ് ഹിലരിയെ അമേരിക്കക്കാരുടെ ശ്രദ്ധാകേന്ദ്രമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hilari
News Summary - hilari
Next Story