ധാക്ക കഫേയിൽ ഭീകരാക്രമണം: ഏഴുപേർക്ക് വധശിക്ഷ
text_fieldsധാക്ക: 2016 ജൂൈല ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയി ൽ ഭീകരാക്രമണം നടത്തിയ കേസിൽ ഏഴു പ്രതികൾക്ക് വധശിക്ഷ. ബോംബ് സ്ഫോടനം നടത്തിയ ജമാഅ ത്തുൽ മുജാഹിദീൻ പ്രവർത്തകർക്കാണ് ധാക്ക പ്രത്യേക ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്. ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ധാക്കയിൽ ഒരുക്കിയിരുന്നത്. ഹോട്ടൽ 12 മണിക്കൂറോളം ഉപരോധിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ഇറ്റലി, ജപ്പാൻ, യു.എസ് രാജ്യങ്ങളിൽനിന്നുള്ള 16 പേരും ആക്രമണത്തിനിരയായി.
കേസിൽ എട്ടുപേരെ അറസ്റ്റ്ചെയ്തിരുന്നെങ്കിലും കുറ്റം ചെയ്തതായി തെളിവില്ലാത്തതിനാൽ ഒരാളെ വെറുതെവിട്ടു. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി വ്യക്തമാക്കിയ കോടതി ഒരു തരത്തിലുള്ള ദയയും മറ്റുള്ളവർ അർഹിക്കുന്നില്ലെന്നു വ്യക്തമാക്കി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
എന്നാൽ, ജമാഅത്തുൽ മുജാഹിദീനാണെന്നു പൊലീസ് പിന്നീട് കണ്ടെത്തി. ബംഗ്ലദേശിൽതന്നെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു അന്വേഷണത്തിെൻറ തുടക്കം മുതൽ പൊലീസിെൻറ അനുമാനം. ഹദീസുർ റഹ്മാൻ, റാഖിബുൽ ഹസൻ റീഗൻ, അസ്ലം ഹുസൈൻ റാഷ്, അബ്ദുസ്സബൂർ ഖാൻ, ശരീഫുൽ ഇസ്ലാം ഖാലിദ്, മംനൂർ റാഷിദ് റിപൺ, ജഹാംഗീർ ഹുസൈൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.