ഹോങ്കോങ് കൗൺസിൽ തെരഞ്ഞെടുപ്പ്; പ്രക്ഷോഭ നേതാക്കളായ 12 പേരെ അയോഗ്യരാക്കി
text_fieldsഹോങ്കോങ്: ജനാധിപത്യ പോരാട്ടങ്ങളിൽ പങ്കെടുത്ത 12പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. ചൈനീസ് സർക്കാർ കൊണ്ടുവന്ന ദേശീയ സുരക്ഷ നിയമ പ്രകാരമാണ് ഇവരെ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കിയത്.
ജനധിപത്യ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ആക്റ്റിവിസ്റ്റ് ജോഷ്വ വോങ് അടക്കമുള്ളവരുടെ നാമനിർദേശ പട്ടികയാണ് ചൈനയുടെ സമ്മർദ്ദം കാരണം ഹോങ്കോങ് ഭരണാധികാരികൾ തള്ളിയത്.
നേരത്തെ, ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ആക്ടിവിസ്റ്റുകൾ വൻ വിജയം നേടിയിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ചൈനയുടെ ഇടപെടൽ.
നേരത്തെ, സെപ്റ്റംബർ ഒമ്പതിനാണ് തെരഞ്ഞെുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാതലത്തിൽ തീയതി നീട്ടിയേക്കും. പ്രക്ഷോഭകാരികൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ ഇത് ചൈനീസ് സർക്കാറിനെ സഹായിക്കും.
ചൈനീസ് ഭരണകൂടത്തിെൻറ നോമിനിയായ കാരി ലാമാണ് നിലവിൽ ഹോം കോങ്ങിെൻറ ചീഫ് എക്സിക്യൂട്ടീവ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ സ്ത്രീയും ഇവരാണ്. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കാണ് ഹോങ്കോങ് സാക്ഷിയായത്.
ജില്ല കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനല്ലാതെ മറ്റൊന്നിലും ഹോങ്കോങ്ങുകാർക്ക് സാർവത്രിക വോട്ടവകാശമില്ല.
1997ലാണ് ഹോങ്കോകോങ്ങിനെ ബ്രിട്ടൻ ചൈനക്ക് കൈമാറുന്നത്. അന്ന് മുതൽ ചൈനക്ക് കീഴിൽ വരുന്ന സ്വയംഭരണാധികാരം ഭാഗികമായുള്ള രാജ്യമാണിത്. 97ൽ ബ്രിട്ടൺ ചൈനക്ക് കൈമാറിയപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ ഹോങ്കോങ്ങിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 28ന് എക്സ്ട്രഡിഷൻ ബിൽ പാസാക്കിയതിനെ തുടർന്നാണ് നിലവിലെ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.