ഹോങ്കോങ്ങുമായുള്ള കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കി ആസ്ട്രേലിയ
text_fieldsമെൽബൺ: ചൈനയുടെ പുതിയ ദേശീയ സുരക്ഷ നിയമം നിലവിൽ വന്നതിനെ തുടർന്ന് ആസ്ട്രേലിയ ഹോങ്കോങ്ങുമായുള്ള കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കി. പുതിയ നിയമം ഹോങ്കോങ്ങിെൻറ അടിസ്ഥാന നിയമത്തിെൻറ പ്രസക്തി ഇല്ലാതാക്കിയെന്നും അവരുടെ സ്വയംഭരണാധികാരം തന്നെ നഷ്ടമായെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ പറഞ്ഞു. ഹോങ്കോങ്ങുകാർക്കുള്ള വിസ നീട്ടാനും അവിടെ ബിസിനസ് നടത്തുന്നവരോട് സ്ഥലം മാറാൻ നിർദേശിക്കാനും ആസ്ട്രേലിയ ആലോചിക്കുന്നുണ്ട്. വിസ കാലാവധി അഞ്ചു വർഷമാക്കി നീട്ടുന്നത് പതിനായിരത്തോളം ഹോങ്കോങ്ങുകാർക്ക് ആസ്ട്രേലിയയിൽ പെർമനൻറ് റെസിഡൻസി ലഭിക്കാൻ വഴിതുറക്കും.
ആസ്ട്രേലിയയുടെ നടപടിക്കെതിരെ ചൈന ശക്തമായി രംഗത്തുവന്നു. ഇത് തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള വ്യക്തമായ ഇടപെടലാണെന്ന് ചൈന ആരോപിച്ചു. അനാവശ്യമായ ഇടപെടൽ ആസ്ട്രേലിയ ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അത് സ്വന്തം കാലിലിടാൻ കല്ലെടുത്തുപൊക്കുന്ന പോലെയാകുമെന്ന് ആസ്ട്രേലിയയിെല ചൈനീസ് എംബസി പറഞ്ഞു. ഒരുലക്ഷത്തോളം ആസ്ട്രേലിയക്കാർ ഹോങ്കോങ്ങിലുണ്ട്.
ചൈനീസ് നിയമം ഹോങ്കോങ്ങിൽ ബാധകമാക്കിയ ശേഷം കാനഡയും കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കിയിട്ടുണ്ട്. ഹോങ്കോങ്ങുകാർക്ക് പൗരത്വം നൽകാമെന്ന് കഴിഞ്ഞദിവസം യു.കെ അറിയിച്ചു. ഹോങ്കോങ്ങുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് വ്യാഴാഴ്ച ന്യൂസിലൻഡ് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.