ഹോേങ്കാങ്: പ്രതിപക്ഷ വോട്ടിങ്ങിൽ വൻ പങ്കാളിത്തം
text_fieldsഹോേങ്കാങ്: ഏറെയായി ഹോേങ്കാങ് അനുഭവിക്കുന്ന സ്വാതന്ത്ര്യം അവസാനിപ്പിച്ച് ചൈന ദേശീയ സുരക്ഷ നിയമം നടപ്പാക്കി ദിവസങ്ങൾ കഴിഞ്ഞ് നടന്ന പ്രതിപക്ഷ വോട്ടെടുപ്പിൽ വോട്ടുചെയ്തത് അഞ്ചുലക്ഷം പേർ. സെപ്റ്റംബറിലെ നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥികളെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പങ്കാളിത്തം ഉയർന്നത് പ്രതീക്ഷ നൽകുന്നതായി പ്രക്ഷോഭകർ പറയുന്നു.
മികച്ച സ്ഥാനാർഥികളെ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിൽ ബെയ്ജിങ് അനുകൂലികളുടെ പരാജയം ഉറപ്പാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അതുവഴി നിയമത്തിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാമെന്നും അവർ പ്രതീക്ഷിക്കുന്നു.
ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് ചൈനീസ് അനുകൂല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടും 250 ബൂത്തുകളിലായി വൻ ജനം കൂട്ടമായി എത്തിയാണ് വോട്ടുചെയ്തത്. ആയിരക്കണക്കിന് പേർ വളൻറിയർമാരായും അണിനിരന്നു. നിരവധി വ്യാപാരസ്ഥാപനങ്ങൾ പോളിങ് ബൂത്തുകളായി മാറ്റിയിരുന്നു. ഞായറാഴ്ച വൈകുന്നേരത്തിനകം വോട്ടുചെയ്തവർ അഞ്ചു ലക്ഷം കവിഞ്ഞെന്ന് സംഘാടകർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.