ഹുസ്നി മുബാറകിന് സൈനിക ബഹുമതികളോടെ വിട
text_fieldsകൈറോ: അന്തരിച്ച മുൻ ഈജിപ്ത് പ്രസിഡൻറ് ഹുസ്നി മുബാറകിന് സമ്പൂർണ സൈനിക ബഹുമ തികളോടെ രാജ്യം വിടനൽകി. ബുധനാഴ്ച വൈകീട്ട് ന്യൂ കൈറോയിലെ ഫീൽഡ് മാർഷൽ ഹുസൈൻ തൻത്വാ വി മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മൃതദേഹത്തെ ഈജിപ്ത് പ്രസിഡൻറ് അബ് ദുൽ ഫത്താഹ് അൽസീസി, മുബാറകിെൻറ മക്കളായ അലാ, ജമാൽ എന്നിവർ അനുഗമിച്ചു.
നിര്യാണത്തിൽ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് മുബാറകിെൻറ ചിത്രങ്ങളുമേന്തി അനുയായികൾ തൻത്വാവി പള്ളിക്ക് മുന്നിൽ ബുധനാഴ്ച രാവിലെതന്നെ എത്തിയിരുന്നു.
കുതിരവണ്ടിയിൽ തൻത്വാവി പള്ളിയിലെത്തിച്ച മൃതദേഹത്തിന് ആചാരവെടികളുടെ അകമ്പടിയിൽ പൂർണ സൈനിക ബഹുമതികളോടെ നൽകിയ വിടവാങ്ങൽ ചടങ്ങിൽ ഉന്നത ഭരണ-സൈനിക നേതൃത്വം സംബന്ധിച്ചു. മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കത്തിനായി മൃതദേഹം ഹെലികോപ്ടറിൽ കുടുംബ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
2011ൽ ജനകീയ പ്രക്ഷോഭത്തിലൂടെ ഹുസ്നി മുബാറകിനെ പുറത്താക്കിയ ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ താൽക്കാലിക ഭരണചുമതല വഹിച്ച സൈനിക മേധാവിയായിരുന്ന ഫീൽഡ് മാർഷൽ ഹുസൈൻ തൻത്വാവിയുടെ പേരിലുള്ള പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്നത് ചരിത്രത്തിെൻറ കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.