വാവെയ് വിവാദം: ചൈനയിലെ കനേഡിയൻ അംബാസഡറെ ട്രൂഡോ പുറത്താക്കി
text_fieldsബെയ്ജിങ്: വാവെയ് മേധാവിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈനയും കാനഡയു ം തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ചൈനയിലെ അംബാസഡറെ കനേഡിയൻ പ്ര ധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പദവിയിൽ നിന്ന്പുറത്താക്കി. വാവെയ് മേധാവിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അംബാസഡറായിരുന്ന ജോൺ മക്കല്ലമിെൻറ പ്രതികരണമാണ് ട്രൂഡോയെ പ്രകോപിപ്പിച്ചത്. രാജിവെക്കാൻ മക്കല്ലമിനോട് ആവശ്യപ്പെെട്ടങ്കിലും തയാറാവാത്തതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.
യു.എസിെൻറ അഭ്യർഥന പ്രകാരം ചൈനീസ് ടെലിേകാം കമ്പനിയായ വാവെയ് മേധാവി മെങ് വാൻഷുവിനെ കാനഡ അറസ്റ്റ് ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം തകർന്നത്. ജാമ്യത്തിൽ വിെട്ടങ്കിലും അവർ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. വാൻഷുവിനെ നാടുകടത്തണമെന്ന യു.എസിെൻറ ആവശ്യം ഗുരുതരമായ തെറ്റാണെന്ന് മക്കല്ലം പൊതുപരിപാടിക്കിടെ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് വിവാദ പ്രസ്താവനയിൽ അദ്ദേഹം മാപ്പുപറഞ്ഞു. എന്നാൽ, യു.എസ് ആവശ്യം പിൻവലിക്കുന്നത് കാനഡയെ സംബന്ധിച്ച് ഗുണകരമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.
2017ലാണ് മക്കല്ലമിനെ ചൈനീസ് അംബാസഡറായി നിയമിച്ചത്. 2002^03 കാലയളവിൽ കാനഡയുടെ പ്രതിരോധമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.