സിറിയൻ വിമാനത്താവളത്തിന് സമീപം സ്ഫോടനം
text_fieldsഡമാസ്കസ്: സിറിയയിലെ തലസ്ഥാന നഗരിയായ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡമാസ്കസ് വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന സിറിയൻ ഒബ്സർവേറ്ററി തലവൻ റാമി അബ്ദുറഹ്മാർ സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തിലാണ് സംഭവം നടന്നതെന്ന് സിറിയൻ സർക്കാറിനെ അനുകൂലിക്കുന്ന കേന്ദ്രങ്ങൾ നൽകുന്ന വിവരം.
നേരത്തെ വിമത നിയന്ത്രണ പ്രദേശങ്ങളിൽ സിറിയൻ പ്രസിഡൻറ് ബശ്ശാൽ അൽ അസദ് രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് അമേരിക്ക സിറിയൻ സൈനിക താവളങ്ങളിലേക്ക് മിസൈലാക്രമണം നടത്തിയിരുന്നു. എന്നാൽ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം ബശ്ശാർ നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.