ഫിലിപ്പീൻസിൽ ഭീകരവിരുദ്ധനടപടിയിൽ നൂറുകണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി സൂചന
text_fieldsമനില: ആഴ്ചകൾക്ക് മുമ്പ് ഫിലിപ്പീൻ ദ്വീപായ മിൻഡനാവോയിലെ മറാവിയിൽ തുടങ്ങിയ െഎ.എസ് ബന്ധമാേരാപിക്കപ്പെടുന്ന പോരാളികളെ തുരത്താനുള്ള സൈനിക നടപടിയിൽ നൂറുകണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി സൂചന. സൈനികരും പോരാളികളും തമ്മിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തുനിന്നും പലായനം രൂക്ഷമാണ്. നഗരത്തിെൻറ പലയിടങ്ങളിലും മൃതദേഹങ്ങൾ കുമിഞ്ഞുകിടക്കുന്നതായി കണ്ടുവെന്ന് പലായനം ചെയ്തവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ സിവിലിയന്മാരുമുണ്ടെന്നാണ് വിവരം. മറാവി നഗരത്തിൽ 500-1000 പേർ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. പ്രദേശത്ത് നിശാനിയമം നടപ്പിലാക്കിയതോടെ സൈനികർ കുട്ടികളെപോലും കസ്റ്റഡിയിലെടുക്കുന്നതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.