ഇന്ത്യക്കാരടക്കം 1500ഓളം പേർ മലേഷ്യയിൽ അറസ്റ്റിൽ
text_fieldsക്വലാലമ്പൂർ: വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് നൂറുകണക്കിന് ഇന്ത്യക്കാരടക്കമുള്ളവർ മലേഷ്യയിൽ അറസ്റ്റിലായി. ആകെ 1457 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.
എമിഗ്രേഷൻ വകുപ്പും പൊലീസും സംയുക്തമായാണ് നടപടിക്ക് നേതൃത്വം നൽകിയത്. ഇവരെ ജയിലുകളിലേക്ക് മാറ്റി. അതേസമയം, അറസ്റ്റിലായവരിൽ കോവിഡ് മൂലം വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മലേഷ്യയിൽ കുടുങ്ങിപ്പോയവരെ വിട്ടയച്ചുവെന്ന് വിവരമുണ്ട്.
ക്വലാലമ്പൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താമസസ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. രാത്രിയോടെയാണ് ആളുകളെ ജയിലിലേക്ക് മാറ്റിയത്.
നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരം നടപടി. ഇവർക്കെല്ലാം ആഴ്ചകളായി ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടെ സർക്കാർ നൽകിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് റെയ്ഡും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മലേഷ്യയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടിയെന്ന് മലേഷ്യൻ മാധ്യമങ്ങൾ പറയുന്നു. റെഡ് സോണായി തിരിച്ച മേഖലകളിൽ നിന്നാണ് കുടിയേറ്റ തൊഴിലാളികളെയടക്കം അധികൃതർ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.