ആ കടലിൽ മരണം കാത്ത് ഇനിയുമുണ്ട് ഒരുപാടുപേർ...
text_fieldsക്വാലാലംപൂർ: ആ മരണത്തിരകളിൽ ഇനിയുമുണ്ട് ഒരുപാടുപേർ. പഴകിപ്പൊളിയാറായ ചെറു മീൻപിടിത്ത ബോട്ടുകളിൽ, ദേഭപ്പെട ്ട ജീവിതത്തിെൻറ തീരങ്ങളിലേക്ക് തുഴഞ്ഞു കയറാമെന്ന് കൊതിച്ചിറങ്ങിയവർ. അഭയാർഥി ക്യാമ്പിെൻറ അതിദുരിതങ്ങ ളിൽനിന്നാണ് പുതിയ ലോകം തേടി അവർ ഇറങ്ങിത്തിരിച്ചത്. പീഡനപർവങ്ങളുടെ നിലയില്ലാക്കയത്തിൽ ജീവിതം ദുരിതപൂർണമ ായ ആ രോഹിങ്ക്യൻ അഭയാർഥികളിപ്പോൾ ആശ്വാസതീരത്തണയാതെ ആഴക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ബംഗ്ലാദേശിലെ കോക് സ് ബസാറിലുള്ള അഭയാർഥി ക്യാമ്പിലെ നരകയാതനകളിൽ മടുത്ത് മേലഷ്യയിലേക്കോ തായ്ലൻഡിലേക്കോ ചേക്കേറാമെന്ന് മ ോഹിച്ചവരാണ് അവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കാതെ ബംഗാൾ ഉൾക്കടലിൽ മത്സ്യ ബന്ധ ബോട്ടിൽ ആശങ്കയോടെ കഴിയുന്ന ത്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ബോട്ടിൽ നിന്ന് 400ഓളം രോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ് നാവികസേന രക്ഷിച്ചിരുന്നു. പേക്ഷ, എവിടെയും ആശ്രയം ലഭിക്കാതെ രണ്ടു മാസത്തിലേറെ കടലിൽ ചുറ്റിത്തിരിയേണ്ടിവന്ന ഈ ബോട്ട് ബംഗ്ലാദേശുകാരുടെ ശ്രദ്ധയിൽപെടും മുമ്പ് ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂടിൽ കുട്ടികളും വൃദ്ധരുമടക്കം മുപ്പതോളം പേർ ആ ബോട്ടിൽ മരിച്ചുവീണിരുന്നു.
അതുപോലെ ഇനിയും ചില ബോട്ടുകൾ അഭയാർഥികളുമായി കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച 200 രോഹിങ്ക്യൻ അഭയാർഥികളുമായെത്തിയ ബോട്ടിനെയും തങ്ങളുടെ തീരത്തടുക്കാൻ അനുവദിച്ചിെല്ലന്ന് മലേഷ്യൻ വ്യോമസേന വെളിപ്പെടുത്തി. ലോക്ഡൗണിലായ രാജ്യത്ത് കോവിഡ്19 പടരുന്നത് തടയുകയെന്നതിന് മുൻഗണന നൽകുന്നതിനാലാണ് അവരെ തിരിച്ചയച്ചതെന്നാണ് മലേഷ്യയുടെ അവകാശവാദം. അതേസമയം, കോക്സ്ബസാറിലെ ക്യാമ്പിൽനിന്ന് കൂടുതൽ പേർ ബോട്ടുകളിൽ മലേഷ്യ ലക്ഷ്യമിട്ടെത്തിയിട്ടുണ്ടെന്നും പ്രവേശനം അനുവദിക്കാത്തതിനാൽ അവർ കടലിൽതന്നെയാണുള്ളതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ നൂറുകണക്കിന് ആളുകളെ കയറ്റിയ അഞ്ചു ബോട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യയുടെ തീരത്തും തായ്ലൻഡിെൻറ ദക്ഷിണ തീരേത്താടു ചേർന്നും കണ്ടതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആംനസ്റ്റി ഇൻറർനാഷനൽ വെളിെപ്പടുത്തി.
വ്യാഴാഴ്ച ബംഗ്ലാദേശ് രക്ഷിച്ച് കരക്കെത്തിച്ച ബോട്ടിലുള്ളവർ മലേഷ്യൻ അധികൃതർ തങ്ങളോട് കാട്ടിയ അവഗണന വിവരിച്ചിരുന്നു. അലകടലിൽ പട്ടിണിയോടും പൊരിവെയിലിനോടും മല്ലിട്ട് മൃതപ്രായരായിട്ടും അവരെ നിഷ്കരുണം ആട്ടിപ്പായിക്കുകയായിരുന്നു മലേഷ്യ. തായ്ലൻഡ് തീരത്തും അഭയത്തിനായി കെഞ്ചിയെങ്കിലും അവരും കരക്കടുക്കാൻ അനുവദിച്ചില്ല. അന്നുതെന്ന ലങ്കാവിക്കടുത്ത് മറ്റൊരു ബോട്ട് ശ്രദ്ധയിൽപെട്ട മലേഷ്യൻ നേവി അവരെയും കരക്കടുക്കാൻ സമ്മതിച്ചില്ല. രാജ്യത്തിെൻറ ജലാതിർത്തിക്കപ്പുറത്തേക്ക് അവരെ ആട്ടിപ്പായിക്കുന്നതിനു മുമ്പ് അഭയാർഥികൾക്ക് തങ്ങൾ ഭക്ഷണം നൽകിയിരുന്നുവെന്ന് മലേഷ്യൻ സൈനികർ ഭംഗിവാക്ക് പറയുന്നു. മോശം ജീവിതാവസ്ഥ കാരണം കര വഴിയും കടൽ വഴിയും രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികൾ കോവിഡ് പെരുകാൻ കാരണമാകുമെന്ന് വ്യാഴാഴ്ച രാത്രിതന്നെ മലേഷ്യൻ എയർഫോഴ്സ് പ്രസ്താവനയുമിറക്കി. നാവിക നിരീക്ഷണം ശക്തമാക്കാനും തീരുമാനിെച്ചന്ന് അവർ പറയുന്നു.
എന്നാൽ, കുട്ടികളും സ്ത്രീകളുമടങ്ങിയ നൂറുകണക്കിന് ആളുകളെ മനുഷ്യത്വരഹിത നിലപാടുമായി മരണക്കുരുക്കിലാക്കിയ മലേഷ്യക്കെതിരെ കടുത്ത പ്രതിഷേധമാണിപ്പോൾ ഉയരുന്നത്. അഭയാർഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിന് ഏതെങ്കിലും രാജ്യങ്ങൾ കൊറോണ വൈറസ് എന്ന കാരണം ഉയർത്തിക്കാട്ടുന്നുവെങ്കിൽ അതൊരിക്കലും സ്വീകാര്യമല്ലാത്തതാണെന്ന് രോഹിങ്ക്യൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ‘അരാകൻ പ്രൊജക്ടിെൻറ’ ക്രിസ് ലീവ പറഞ്ഞു. ‘നാവിക സേനയുടെ ജോലി ആളുകളെ കടലിൽനിന്ന് രക്ഷിക്കലാണ്. അല്ലാതെ അവരെ കടലിലേക്ക് തള്ളിയിട്ട് ജീവിതം കൂടുതൽ അപകടാവസ്ഥയിലെത്തിക്കുകയെല്ലന്നും ലീവ ചൂണ്ടിക്കാട്ടി.
2017ൽ രോഹിങ്ക്യൻ മുസ്ലിംകൾക്കുനേരെ നടത്തിയ വംശഹത്യയെ തുടർന്ന് ഏഴുലക്ഷം പേരാണ് മ്യാന്മറിൽനിന്ന് പലായനം ചെയ്തത്. മറ്റു രാജ്യങ്ങൾ ഇവർക്ക് കർശനമായി പ്രവേശനം വിലക്കിയതിനാൽ അധികപേരും ബംഗ്ലാേദശിലെ ക്യാമ്പുകളിലാണുള്ളത്. മലേഷ്യ തുടക്കം മുതൽ രോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.