ഹൈഡ്രജൻ ബോംബ് പരീക്ഷണം: നാൾവഴി
text_fieldsപ്യോങ്യാങ്: 2006ലാണ് ഉത്തര കൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്. വടക്കു കിഴക്കൻ മേഖലയിലെ ഉൾപ്രദേശത്തുള്ള പുങ്യീരി മലനിരകൾക്കടിയിലെ ഭൂഗർഭ അറയിലായിരുന്നു പരീക്ഷണം. പരീക്ഷണത്തെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. കൊറിയൻ ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രതയിൽ പ്രകമ്പനവുമുണ്ടായി. 2009 മേയിലായിരുന്നു അടുത്ത പരീക്ഷണം. ഭൂമിക്കടിയിൽവെച്ചാണ് ഇൗ പരീക്ഷണവും. കിൽജു മേഖലയിൽ 4.7 തീവ്രതയുള്ള പ്രകമ്പനവുമുണ്ടായി.
2013 ഫെബ്രുവരിയിലായിരുന്നു അടുത്തത്. കിം ജോങ് ഉൻ ഉത്തര കൊറിയയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പരീക്ഷണം. ആദ്യത്തേതിനെക്കാൾ തീവ്രത കൂടിയതായിരുന്നു ഇക്കുറിയെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. പുങ്യരീ മേഖലയിൽ 4.7നും 5.2നും ഇടയിൽ തീവ്രതയുള്ള പ്രകമ്പനം അനുഭവപ്പെട്ടു.
2016ൽ ജനുവരിയിൽ നാലാമത്തെയും 2016 സെപ്റ്റംബറിൽ അഞ്ചാമത്തെയും ആണവ പരീക്ഷണങ്ങൾ നടത്തി. ഒരോന്നിനും യാഥാക്രമം 5.1, 5.3 തീവ്രതയുള്ള പ്രകമ്പനങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.