ഞാൻ എല്ലാവരുടെയും പ്രധാനമന്ത്രി –ഹസീന
text_fieldsധാക്ക: എല്ലാ ബംഗ്ലാദേശികളുടെയും പ്രധാനമന്ത്രിയാണ് താനെന്നും രാജ്യത്ത് സാമ്പത്തി ക പരിഷ്കരണങ്ങൾ തുടരുമെന്നും ശൈഖ് ഹസീന. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 299 പാർലമെൻറ് സീറ്റിൽ 288 എണ്ണവും കരസ്ഥമാക്കി ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ചരിത്രവിജയം നേടിയിരുന്നു.
തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പ്രഥമപരിഗണന. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും പരമപ്രധാനമാണ്. പ്രതികാരത്തിെൻറ രാഷ്ട്രീയത്തിൽ തെൻറ പാർട്ടി വിശ്വസിക്കുന്നില്ലെന്നും ഹസീന പറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ ആരോപണവും അവർ തള്ളി.
പ്രതിപക്ഷത്തിന് ഉപദേശം
ധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷത്തിെൻറ ശക്തി ചുരുങ്ങിപ്പോയതിനെ കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി ശൈഖ് ഹസീന. ഇന്ത്യയിലെ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും താരതമ്യപ്പെടുത്തിക്കൊണ്ടാണ് പ്രസ്താവന.
രാജീവ് ഗാന്ധി അധികാരത്തിലെത്തുമ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. അവരാണിപ്പോൾ രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മറ്റു പാര്‍ട്ടികള്‍ക്കും അവസരമുണ്ടാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് ശൈഖ് ഹസീന ചോദിച്ചു.
ഏറ്റവും വലിയ പാര്‍ട്ടിയായിട്ടുപോലും തങ്ങളുടെ പ്രധാനമന്ത്രി ആരാവുമെന്ന് പറയാന്‍വരെ കോണ്‍ഗ്രസിന് സാധിച്ചില്ല. അതുകൊണ്ട് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല. ബി.എന്‍.പിയെയും നേതാവായ ഖാലിദ സിയയെും ഹസീന വിമര്‍ശിച്ചു.
അതിനിടെ, ബി.എൻ.പിയുടെ എം.പിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വക്താവ് അറിയിച്ചു. കൃത്രിമത്വം നടന്നുവെന്നാരോപിച്ച് ബി.എൻ.പി വീണ്ടും വോെട്ടടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.