ബിലാവലിെൻറ ഇംഗ്ലീഷ് പ്രസംഗത്തിനെതിരെ ഇംറാൻ
text_fieldsഇസ്ലാമാബാദ്: പാർലമെൻറിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് ബിലാവൽ ഭുട്ട ോക്കെതിരെ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ദേശീയ ഭാഷയായ ഉർദുവിനെ മറന്ന് പൊതുപ്രവർത്തകർ ഇംഗ്ലീഷിൽ പ്രസംഗിക്കുകയാണ്. പാശ്ചാത്യ ഭാഷയറിയാത്ത 90 ശതമാനം പാക്ജനതയെ അപമാനിക്കുന്നതാണ് ബിലാവലിെൻറ നടപടിയെന്നും ഇംറാൻ കുറ്റപ്പെടുത്തി.
പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാനായ ബിലാവൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്. പാർലമെൻറിൽ പി.പി.പി സ്ഥാപകൻ സുൽഫിക്കർ അലി ഭുട്ടോയുടെ ജന്മദിനാഘോഷത്തിെൻറ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു ബിലാവലിെൻറ ഇംഗ്ലീഷ് പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.