ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അടക്കാൻ പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അടക്കാൻ പാകിസ്താൻ. അഫ്ഗാനിസ്താനുമായുള്ള വ്യാപാരത് തിന് ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്താെൻറ കരമാർഗമുള്ള പാതകളും അടക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിതല യോഗത്തിൽ തീരുമാനിക്കുമെന്ന് ശാസ്ത്ര സാേങ്കതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ഇതിെൻറ നിയമപരമായ കാര്യങ്ങൾ പഠിച്ചുവരുകയാണ്. മോദി തുടങ്ങിവെച്ചത് തങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് പാകിസ്താൻ ആദ്യം വ്യോമപാത അടച്ചത്. പിന്നീട് ഇത് തുറന്നുകൊടുത്തു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ത്യയുമായി വ്യാപാരം അവസാനിപ്പിച്ച പാകിസ്താൻ ട്രെയിൻ, ബസ് ഗതാഗതവും നിർത്തിവെച്ചിരിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.