ട്രംപ് ചരിത്രം പഠിക്കണം–ഇംറാൻ ഖാൻ
text_fields
ഇസ്ലാമാബാദ്: യു.എസിെൻറ ഭീകരവിരുദ്ധ യുദ്ധത്തിന് പാകിസ്താൻ പിന്തുണ നൽകിയില്ലെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇംറാൻ ഖാൻ. അത് തെളിയിക്കാൻ ട്രംപിന് കഴിയുമോയെന്ന് പാക് പ്രധാനമന്ത്രി വെല്ലുവിളിച്ചു. ഉസാമ ബിൻലാദിനെ പിടികൂടാൻ പാകിസ്താൻ നൽകിയ സഹായങ്ങൾ ട്വിറ്ററിൽ ഇംറാൻ അക്കമിട്ടു നിരത്തുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളെ കുറിച്ചറിയാൻ ട്രംപ് ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം നിലനിർത്താൻ പാകിസ്താൻ ഒേട്ടറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ പാക് പൗരന്മാർക്ക് പങ്കില്ല. എന്നിട്ടും അമേരിക്കയുടെ കൂടെനിൽക്കാൻ പാകിസ്താൻ തയാറായി. ആ പോരാട്ടത്തിൽ 75,000 പേരാണ് കൊല്ലപ്പെട്ടത്. 12,300 കോടി ഡോളറിലേറെ നഷ്ടം സംഭവിക്കുകയും ചെയ്തു. അതിൽ 2000 കോടി സഹായം മാത്രമാണ് അമേരിക്ക നൽകിയത്. യുദ്ധത്തിെൻറ ഫലമായി പാകിസ്താനിലെ ആദിവാസി വിഭാഗങ്ങളുടെ വാസസ്ഥാനങ്ങൾ തകർന്നു. ലക്ഷക്കണക്കിനാളുകൾ തെരുവിലായി. എന്നിട്ടും, യു.എസിനെ സഹായിക്കാനാണ് പാകിസ്താൻ ശ്രമിച്ചത്.
ആയുധ സമരങ്ങളോട് കലഹിച്ച് നഷ്ടങ്ങള്‍ അനുഭവിച്ച പാകിസ്താനെപ്പോലെ മറ്റൊരു രാജ്യത്തിെൻറ പേരുപറയാൻ ട്രംപിന് കഴിയുമോയെന്നും ഇംറാൻ ചോദിച്ചു. അഫ്ഗാനിസ്താനിൽ താലിബാനെതിരായ സൈനിക ദൗത്യം പരാജയപ്പെട്ടതിെൻറ പേരിൽ യു.എസ് പാകിസ്താനെ ബലിയാടാക്കുകയാണെന്നും ഇംറാൻ ആരോപിച്ചു.
ട്രംപ് പറഞ്ഞത്...
പാകിസ്താൻ സഹകരിച്ചിരുന്നുവെങ്കിൽ അൽഖാഇദ തലവൻ ഉസാമ ബിന്‍ലാദിനെ വളരെ മുമ്പുതന്നെ പിടികൂടാമായിരുന്നുവെന്നാണ് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ പാകിസ്താനെതിരെ ഡോണൾഡ് ട്രംപിെൻറ വിമർശനം. മ
നോഹരമായ ബംഗ്ലാവിലായിരുന്നു ലാദിൻ താമസിച്ചിരുന്നതെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു.
ഒാരോവർഷവും ഞങ്ങൾ പാകിസ്താന് 130 കോടി ഡോളർ നൽകി വരുന്നു. ഇനി അതൊരിക്കലും നൽകില്ല.കാരണം അവർ ഞങ്ങൾക്കനുകൂലമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെൻറര്‍ ആക്രമണത്തിന് മുമ്പുതന്നെ തെൻറ പുസ്തകത്തില്‍ ബിന്‍ലാദിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്താന് 100 കോടി ഡോളറുകള്‍ നല്‍കിയിട്ടും ലാദിനെ വിട്ടുതന്നില്ല. വിഡ്ഢികളാണവർ -ട്രംപ് പറഞ്ഞു.
പാകിസ്താനിലെ ആബട്ടാബാദിൽ ഒളിവിൽ കഴിയുന്നതിനിടെ 2011 മേയിലാണ് ബിൻ ലാദിനെ യു.എസ് സൈനികർ തന്ത്രപൂർവം പിടികൂടി വധിച്ചത്. ബറാക് ഒബാമ പ്രസിഡൻറായിരിക്കെ ആയിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.