ഭിന്നതകൾ മാറ്റിവെച്ച് ഇന്ത്യയും ചൈനയും ഒന്നിക്കണം –ജയ്ശങ്കർ
text_fieldsബെയ്ജിങ്: ഭിന്നതകൾ മാറ്റിനിർത്തി, കാതലായ ആശങ്കകൾ പരസ്പരം മാനിച്ച് ഇന്ത്യയും ചൈനയും ഉറച്ച ബന്ധം കെട്ടിപ്പടുക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. വികസ ിച്ചുകൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക ശക്തികളെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യ യും ചൈനയും ഒന്നിച്ചുനിൽക്കേണ്ട ആവശ്യകതകൂടിയാണ് ജയ്ശങ്കർ ചൂണ്ടിക്കാട്ടിയത്.
< p>ത്രിദിന ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയ ജയ്ശങ്കർ പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ വലംകൈയായ വൈസ് പ്രസിഡൻറ് വാങ് ക്വിഷാനുമായി സംസാരിക്കുകയും ചെയ്തു. ലോകത്ത് സമാധാനവും സ്ഥിരതയും വികസനവും ഉറപ്പുവരുത്തുന്നതിന് ഇരുരാജ്യങ്ങൾക്കും വളരെയധികം പങ്കുവഹിക്കാനുണ്ട്.നൂറുകോടിയിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷിതലത്തിൽ മാത്രമൊതുങ്ങാതെ ആഗോളതലത്തിലേക്ക് വളരണമെന്ന് ജയ്ശങ്കർ ആഹ്വാനം ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2009 മുതൽ 2013 വരെ ചൈനയിലെ ഇന്ത്യൻ അംബാസഡറായിരുന്നു ജയ്ശങ്കർ.
വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിെൻറ പ്രഥമ ചൈനീസ് സന്ദർശനമാണിത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സന്ദർശനത്തിലൂടെ സാധിക്കുെമന്ന് ആത്മവിശ്വാസമുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.