ചൈന ഒരുക്കങ്ങൾ നേരത്തെ തുടങ്ങി
text_fieldsഇന്ത്യയിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നായ പങ്ങോങ് സു സമുദ്രനിരപ്പിൽനിന്ന് 4350 മീറ്റർ ഉയരത്തിലാണ്. ചൈനയിൽനിന്ന് പുറപ്പെട്ട കോവിഡിെൻറ ഭീഷണിയിൽ ലോകം പതറിനിൽക്കുമ്പോൾ ഈ സുന്ദരതീരത്ത് ചൈന സൈനിക സന്നാഹങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു.
തടാകക്കരയിൽനിന്ന് 200 കി.മീറ്റർ അകലെ തിബത്തൻ മേഖലയിലുള്ള, ലോകെത്ത ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളിലൊന്നായ എൻഗാരി ഗുൻസയിൽ യുദ്ധസമാന നിർമാണപ്രവർത്തനങ്ങളായിരുന്നു ചൈന നടത്തിയത്. നിയന്ത്രണരേഖക്ക് അരികിലുള്ള ഈ വിമാനത്താവളം സൈനിക, സിവിൽ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കുന്നുണ്ട്.
ഇൻറലിജന്‍സ് വിദഗ്ധരായ ‘ഡിട്രെസ്ഫ’യില്നിന്ന് ലഭിച്ച രണ്ട് സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നാണ് പുറംലോകം ഈ ദുരൂഹ നീക്കങ്ങൾ അറിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനും േമയ് 21നും എടുത്ത ചിത്രങ്ങളായിരുന്നു ഇത്. യുദ്ധ വിമാനങ്ങളും സൈനിക ഹെലികോപ്ടറുകളും ഇറക്കുന്നതിനായി വിമാനത്താവളത്തിെൻറ റൺവേ ചൈന വികസിപ്പിച്ചുവരുകയായിരുന്നു. ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങൾ പ്രധാന റൺവേയിൽ കിടക്കുന്നതിെൻറ ചിത്രമായിരുന്നു ഡിട്രെസ്ഫ പുറത്തുവിട്ടത്. കോവിഡ്കാലമായിരുന്നിട്ടും ഇക്കഴിഞ്ഞ മേയ് അഞ്ചിന് പങ്ങോങ് സു തടാകത്തിനുസമീപം ഇന്ത്യ- ചൈനീസ് സൈനികർ തമ്മിൽ സംഘർഷമുണ്ടായി. മേഖലയിലെ ഇന്ത്യൻ സൈന്യത്തിെൻറ പതിവ് പട്രോളിങ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തിയതായിരുന്നു സംഘർഷത്തിനു കാരണം.
ഗൽവാൻ, ഹോട്ട്സ്പ്രിങ്സ് എന്നിവിടങ്ങളിൽ അതിർത്തിലംഘിച്ച് മൂന്നു കിലോ മീറ്ററോളം ഉള്ളിലേക്ക് ചൈന കടന്നുകയറി. നാലുദിവസം കഴിഞ്ഞപ്പോൾ തിബത്തിന് സമീപത്തെ നാകുല മേഖലയിൽ ഇരുസൈനികരും തമ്മിൽ കല്ലേറുണ്ടായി. ചൈനയാണ് കല്ലേറിന് തുടക്കമിട്ടത്. സംഘർഷത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്ടർ ഉപയോഗിക്കേണ്ടിവന്നു.
അതിനിടയിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിക്കുകയും ചെയ്തതാണ്. അപ്പോഴും ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയോടുചേർന്ന് ആയിരക്കണക്കിന് സൈനികരെ ചൈന വിന്യസിച്ചിരുന്നു. പങ്ങോങ് സു തടാകം, ഗൽവാൻ താഴ്വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം നിൽക്കുകയായിരുന്നു. ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ചൈനീസ് ആക്രമണം.
ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും 45 വർഷത്തിനുശേഷം ഇതാദ്യമാണ് ഗൽവാൻ താഴ്വരയിൽ ചോര വീഴുന്നത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.