ദോക്ലാം: ഇന്ത്യ ചൈനയുമായി കൂടിക്കാഴ്ച നടത്തി
text_fieldsബീജിങ്ങ്: ദോക്ലാമിൽ 72 ദിവസം നീണ്ടു നിന്ന ഇന്ത്യ- ചൈന പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തി. അതിർത്തി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. വർധിച്ചു വരുന്ന അതിർത്തി പ്രശ്നങ്ങളും സൈനിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സൈനിക തലത്തിലെ പരസ്പര സഹകരണവും ചർച്ച ചെയ്തു.
വർക്കിങ്ങ് െമക്കാനിസം ഫോർ കൺസൾേട്ടഷൻ ആൻഡ് കോഒാർഡിനേഷൻ ഒാൺ ഇന്ത്യ- ചൈന ബോർഡർ അഫയേഴ്സ് (ഡബ്ല്യു.എം.സി.സി)യുടെ 10ാമത് യോഗമാണ് നടന്നതെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യ- ചൈന അതിർത്തി മേഖലകളിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സമാധാനം സ്ഥാപിക്കുന്നതിന് 2012ൽ രൂപീകരിച്ചതാണ് ഡബ്ല്യു.എം.സി.സി.
വിദേശകാര്യമന്ത്രാലയ ജോയിൻറ് സെക്രട്ടറി പ്രണയ് വർമയും ഡിപ്പാർട്ട്മെൻറ് ഒാഫ് ഏഷ്യൻ അഫയേഴ്സ് ഡയറക്ടർ സിയ കിയാനുമാണ് കൂടിക്കാഴ്ച നടത്തിയത്. ഡിസംബറിൽ റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങൾ കൂടിക്കാഴ്ച നടത്തും. ഇതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ് ഇരു രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.