ദലൈ ലാമയുടെ സന്ദര്‍ശനത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍
text_fieldsബെയ്ജിങ്: ദലൈ ലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി ചൈനീസ് പത്രം. അരുണാചല്‍പ്രദേശില്‍ വരുംദിവസങ്ങളില്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ചൈനീസ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത് . ഇത് മതപരമായ യാത്രയാണെന്നും ദലൈ ലാമ മുമ്പ് പലതവണ ഇത്തരം യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യന്‍ അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍, ചൈനയുടെ എതിര്‍പ്പിനെ വകവെക്കാതെ ദലൈ ലാമക്ക് അരുണാചലില്‍ ആതിഥേയത്വം നല്‍കിയാല്‍ ഇന്ത്യ കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ചൈനീസ് പത്രം ഗ്ളോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തേ സന്ദര്‍ശനത്തിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചിരുന്നു. ദലൈ ലാമ ആത്മീയ നേതാവല്ളെന്നും തിബത്തന്‍ വിമതന്‍ മാത്രമാണെന്നുമാണ് ചൈനയുടെ വാദം. അദ്ദേഹത്തിന്‍െറ അരുണാചല്‍ സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധം ഉലക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദലൈ ലാമയെ ഇന്ത്യ തന്ത്രപരമായ സ്വത്തായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈ ലാമക്ക് അനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.