ഫലസ്തീൻ സന്നദ്ധസംഘടനക്ക് ഇന്ത്യ 50 ലക്ഷം ഡോളർ നൽകും
text_fieldsയുനൈറ്റഡ് നാഷൻസ്: ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യു.എൻ സംഘടനക്ക് 50 ലക്ഷം (ഏകദേശം 34.13 കോടി രൂപ) ഡോളർ നൽകുമെന്ന് ഇന്ത്യ അറിയിച്ചു. പ്രതിവർഷം നൽകിവരുന്ന ഫണ്ട് തുക യു.എസ് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഫലസ്തീനികൾക്ക് ഇന്ത്യയുടെ സഹായഹസ്തം.
ഇന്ത്യയടക്കം 20 രാജ്യങ്ങളാണ് ഫണ്ടിലേക്ക് സഹായം നൽകാമെന്ന് അറിയിച്ചത്. യു.എൻ സന്നദ്ധസംഘടനക്ക് നൽകിവരുന്ന തുക വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 15 ലക്ഷം ഡോളറാണ് ഇന്ത്യ നൽകിയിരുന്നത്. യു.എസ് സാമ്പത്തിക സഹായം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംഘടന.
53 ലക്ഷം ഫലസ്തീനി അഭയാർഥികളുടെ ക്ഷേമത്തിനായാണ് ഫണ്ട് ഉപയോഗിക്കുന്നത്. ജനുവരിയിലാണ് സംഘടനക്ക് നൽകാൻ തീരുമാനിച്ച തുകയിൽനിന്ന് 6.5 കോടി ഡോളർ വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.