ശ്രീലങ്കൻ സ്ഫോടന പരമ്പര: വീഴ്ച പറ്റിെയന്ന് റനിൽ വിക്രമസിംഗെ
text_fieldsെകാളംബോ: ശ്രീലങ്കയിൽ സ്ഫോടന പരമ്പക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നെന്നും എന്നാൽ അത് കൈകാര്യം ചെയ്യുന്നതിന് രാജ്യത്തിന് പിഴവ് പറ്റിയെന്നും സമ്മതിച്ച് പ്രധനമന്ത്രി റനിൽ വിക്രമസിംഗെ. എ ൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീലങ്കൻ പ്രധാനമന്ത്രി കുറ്റസമ്മതം നടത്തിയത്.
കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരയിൽ 300 ഓളം പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഞങ്ങൾക്ക് വിവരം നൽകിയിരുന്നു. എന്നാൽ പ്രതികരണത്തിൽ വീഴ്ച പറ്റി. ശ്രീലങ്കൻ അന്വേഷണ ഉദ്യേഗസ്ഥർ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ആക്രമണത്തിന് രണ്ടു മണിക്കൂർ മുമ്പ് ഇന്ത്യൻ ഇൻറലിജൻസ് വിഭാഗം ശ്രീലങ്കൻ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു.
ശ്രീലങ്കയിലെ പ്രശസ്തമായ മൂന്ന് പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ഉണ്ടായ എട്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ, പ്രാദേശിക തീവ്രവാദി സംഘടന തൗഹീത് ജമാഅത്ത് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു അധികൃതരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.