ചൈന-ബംഗ്ലാദേശ് ബന്ധം: ഇന്ത്യക്ക് ആശങ്ക വേണ്ട –ഹസീന
text_fieldsധാക്ക: ചൈനയുമായുള്ള ബംഗ്ലാദേശിെൻറ ബന്ധം വളരുന്നതിൽ ഇന്ത്യ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. രാജ്യത്തിെൻറ വികസനതാൽപര്യങ്ങൾ ഉദ്ദേശിച്ചാണ് ചൈനയുമായി സഹകരിക്കുന്നത്. തെൻറ രാജ്യം പ്രധാന പരിഗണനകൊടുക്കുന്നത് വികസനത്തിനാണ്. അതിനാൽ സാമ്പത്തിക പുരോഗതിക്കായി ഏതു രാജ്യവുമായും സഹകരിക്കാൻ തയാറാണെന്നും ഹസീന
പറഞ്ഞു.
ഒൗദ്യോഗിക വസതിയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ചൈന, ജപ്പാൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ ബംഗ്ലാദേശുമായി സഹകരണത്തിെൻറ പാതയിലാണ്. ഇന്ത്യയുമായി അതിർത്തിത്തർക്കമുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായപ്പോഴൊക്കെ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തി. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധം പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. യു.എൻ കണക്കുപ്രകാരം ലോകത്തിലെ വികസനരഹിത-ദരിദ്ര്യ രാഷ്ട്രങ്ങളിലൊന്നാണ് ബംഗ്ലാദേശ്.
ഇന്ത്യൻ അതിർത്തിക്കു സമീപം കടന്നുപോകുന്നതടക്കം ആറു റെയിൽ പദ്ധതികളുടെ നിർമാണത്തിന് ബംഗ്ലാദേശിന് 900കോടി ഡോളർ വായ്പ നൽകാൻ പദ്ധതിയുണ്ടെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെയും കൊൽക്കത്തയിലെയും മാധ്യമപ്രവർത്തകരാണ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.