Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ-​പാ​ക്​...

ഇ​ന്ത്യ-​പാ​ക്​ ത​ർ​ക്ക​ത്തി​ന്​  എ​സ്.​സി.​ഒ​യി​ൽ ഇ​ട​മി​ല്ല –ചൈ​ന

text_fields
bookmark_border
ഇ​ന്ത്യ-​പാ​ക്​ ത​ർ​ക്ക​ത്തി​ന്​  എ​സ്.​സി.​ഒ​യി​ൽ ഇ​ട​മി​ല്ല –ചൈ​ന
cancel

ബെ​യ്​​ജി​ങ്​: ഷാ​ങ്​​ഹാ​യ്​ കോ​ഒാ​പ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​േ​സ​ഷ​നി​ൽ (എ​സ്.​സി.​ഒ) പു​തു​താ​യി അം​ഗ​ത്വം​ നേ​ടി​യ ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നും ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്. സ​ഹ​ക​ര​ണ കൂ​ട്ടാ​യ്​​മ​യി​ലേ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും സ്വാ​ഗ​തം​ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കോ​ങ്​ ഷ്വാ​ൻ​യൂ. ഉ​ഭ​യ​ക​ക്ഷി ത​ർ​ക്ക​ങ്ങ​ൾ കൂ​ട്ടാ​യ്​​മ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്​ എ​സ്.​സി.​ഒ ചാ​ർ​ട്ട​ർ  വി​ല​ക്കു​ണ്ട്. ചാ​ർ​ട്ട​ർ ഇ​രു രാ​ജ്യ​ങ്ങ​ളും അ​നു​സ​രി​ക്കു​മെ​ന്നാ​ണ്​ ന​മ്മു​ടെ പ്ര​തീ​ക്ഷ. ഷ്വാ​ൻ​യൂ പ​റ​ഞ്ഞു. ‘‘അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ക്കാ​ൾ പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്ക​ണം അം​ഗ​രാ​ജ്യ​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. അ​തു​കൊ​ണ്ട്​ അ​വ​ർ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​രു​ത്. അ​ത്​ കൂ​ട്ടാ​യ്​​മ​ക്കും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണം ചെ​യ്യി​ല്ല’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു രാ​ജ്യ​ങ്ങ​ളെ​യും സ്വാ​ഗ​തം​ചെ​യ്​​ത്​ ഷാ​ങ്​​ഹാ​യി​യി​ലെ എ​സ്.​സി.​ഒ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ​ അം​ബാ​സ​ഡ​ർ വി​ജ​യ്​ ഗോ​ഖ​ലെ​യും പാ​കി​സ്​​താ​ൻ അം​ബാ​സ​ഡ​ർ മ​സ്​​ഉൗ​ദ്​ ഖാ​ലി​ദും ​പ​െ​ങ്ക​ടു​ത്തു. എ​സ്.​സി.​ഒ അം​ഗ​ത്വം ഇ​ന്ത്യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ വി​ജ​യ്​ ഗോ​ഖ​ലെ പ​റ​ഞ്ഞു.

ക​സാ​ഖ്​​സ്​​താ​ൻ, കി​ർ​ഗി​സ്​​താ​ൻ, റ​ഷ്യ, ത​ജി​കി​സ്​​താ​ൻ, ഉ​സ്​​ബെ​കി​സ്​​താ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ എ​സ്.​സി.​ഒ​യി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ. അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബെ​ല​റൂ​സ്, ഇ​റാ​ൻ, മം​ഗോ​ളി​യ എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china
News Summary - India, Russia reject Pakistan claims of Vladimir Putin's offer to mediate
Next Story