ഇന്ത്യ സ്വയം പിന്മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
text_fieldsബെയ്ജിങ്: ചൈനീസ് പ്രദേശത്ത് കടന്നതായി ഇന്ത്യ സമ്മതിച്ചതായും സംഘർഷത്തിന് പരിഹാരമുണ്ടാകാൻ ഇന്ത്യ ഡോക്ലാം പ്രദേശത്തുനിന്ന് സ്വമനസ്സാലേ പിന്മാറണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ശരിയും തെറ്റും വ്യക്തമാണ്. ചൈനീസ് ൈസന്യം ഇന്ത്യൻ മേഖലയിലേക്ക് കടന്നിട്ടില്ലെന്ന് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർപോലും തുറന്നുപറഞ്ഞതാണെന്നും വാങ് യി ബാേങ്കാക്കിൽ പറഞ്ഞു. ഡോക്ലാം വിഷയത്തിൽ ആദ്യമായി പ്രതികരിക്കുന്ന ഉന്നത ചൈനീസ് ഉദ്യോഗസ്ഥനാണ് വാങ്.
അതിനിടെ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ സന്ദർശനം സംബന്ധിച്ച് ചൈനീസ് ഒൗദ്യോഗിക മാധ്യമങ്ങൾക്ക് ഭിന്നാഭിപ്രായം. ഇന്ത്യയുമായുള്ള അസ്വസ്ഥതകൾക്ക് സമാധാനപരമായ ഒരു പരിഹാരമുണ്ടാകുെമന്ന് ചൈന ഡെയ്ലി പ്രത്യാശ പുലർത്തുേമ്പാൾ മുഖ്യ കൗശലക്കാരെൻറ വരവ് ബെയ്ജിങ്ങിനെ പ്രലോഭിപ്പിക്കില്ലെന്ന് േഗ്ലാബൽ ടൈംസ് വിലയിരുത്തി. സംഘർഷം ഒഴിവാക്കാനുള്ള വഴികളാണ് ചൈന ഡെയ്ലി എഡിറ്റോറിയലിൽ പറഞ്ഞത്. ഇന്ത്യക്ക് നയം മാറ്റാൻ സമയം വൈകിയിട്ടില്ലെന്നായിരുന്നു മുഖപ്രസംഗത്തിെൻറ കാതൽ. ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നതുവരെ ബെയ്ജിങ് ചർച്ചകൾക്ക് തയാറാകില്ലെന്ന് േഗ്ലാബൽ ടൈംസ് കുറിച്ചു.
ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പെങ്കടുക്കുന്നതിനാണ് ഇൗമാസം 27ന് ഡോവൽ ബെയ്ജിങ്ങിലെത്തുന്നത്. ചൈനീസ് സുരക്ഷ ഉപദേഷ്ടാവ് യാങ് ജെയ്ചിയുമായി പ്രശ്നങ്ങൾ ചർച്ചചെയ്തേക്കുമെന്നാണ് സൂചന.
സിക്കിം അതിർത്തിയിലെ ഡോക്ലാമിൽ ഇന്ത്യ കടന്നുകയറിയെന്നാണ് ചൈനയുടെ ആേരാപണം. എന്നാൽ, ഡോക്ലാമിൽ ചൈന റോഡ് നിർമിക്കുന്നത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇന്ത്യൻ വാദം. റോഡ് നിർമാണം ആരംഭിച്ചതിനെത്തുടർന്നാണ് കൂടുതൽ ഇന്ത്യൻ സൈനികർ അതിർത്തിയിലേക്ക് നീങ്ങിയത്. ഒരു മാസത്തിലേറെയായി ഇരുരാജ്യങ്ങളുടെയും സേന മുഖാമുഖം നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.