കൊറോണ: ചൈനയിൽനിന്നുള്ളവർക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നത് നിർത്തി
text_fieldsബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലിക മായി നിർത്തിവെച്ചു. ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന മറ്റ് പൗരന്മാർക്കും നിരോധനം ബാധകമാണെന്ന് ബെയ്ജ ിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ഇ-വിസയിൽ യാത്രചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി എംബസി ട്വീറ്റിൽ അറിയിച്ചു.
Advisory:
— India in China (@EOIBeijing) February 2, 2020
Due to certain current developments, travel to India on E-visas stands temporarily suspended with immediate effect. This applies to holders of Chinese passports and applicants of other nationalities residing in the People’s Republic of China.
ഇന്ത്യയിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ടവർ ഇന്ത്യൻ എംബസിയുമായോ വിസ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് ഞായറാഴ്ച 323 ഇന്ത്യക്കാരെ വിമാനമാർഗം ന്യൂഡൽഹിയിലെത്തിച്ചു. ശനിയാഴ്ച 324 പേരെയും ഇത്തരത്തിൽ എത്തിച്ചിരുന്നു.
ചൈനയിൽ 304 പേരാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. 14,562 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.