വ്യാപാര സഹകരണത്തിന് ആക്കംകൂട്ടാൻ ഇന്ത്യയും ഉസ്ബകിസ്താനും
text_fieldsബെയ്ജിങ്: ഇറാൻ തുറമുഖമായ ചാബഹാർ ചരക്കുകടത്തു മാർഗമായി നിശ്ചയിച്ച് ഇന്ത്യ-ഉസ്ബക് വ്യാപാര സഹകരണത്തിന് ആക്കംകൂട്ടാൻ ധാരണ. ഷാങ്ഹായ്ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബകിസ്താൻ പ്രസിഡൻറ് ശൗകത് മിർസ്വോയവും തമ്മിൽ നടന്ന ചർച്ചക്കിടെയാണ് ഇത്.
ഇരുവരും തമ്മിൽ ചർച്ച നടത്തിയതായി മാധ്യമ സെക്രട്ടറി വിജയ് ഖോകലെ അറിയിച്ചു. ഉസ്ബക് ഉപപ്രധാനമന്ത്രി ഉടൻതെന്ന ഇന്ത്യ സന്ദർശിക്കുമെന്നും ഖോകലെ വ്യക്തമാക്കി. ഇൗ നീക്കം വിഭവസമ്പത്തുള്ള മധ്യേഷ്യയുടെ ഇടപാടുകളിലേക്ക് ഇന്ത്യയും വളരുന്നുവെന്നതിെൻറ സൂചനയാെണന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പാക് തുറമുഖമായ ഗ്വാദ്വാറിൽനിന്ന് അത്ര അകലത്തിലല്ലാതെ സ്ഥിതിചെയ്യുന്നതാണ് ചാബഹാർ തുറമുഖം. ഇന്ത്യ, ഇറാൻ, അഫ്ഗാൻ എന്നീ രാജ്യങ്ങൾ അന്തർദേശീയ ഗതാഗത-ചരക്കുകടത്ത് ഇടനാഴി പങ്കിട്ടുവരുന്നുണ്ട്. ഇതുമൂലം ചാബഹാർ തുറമുഖം ഇന്ത്യക്ക് ഉപയോഗപ്പെടുത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.