പാക് യുവാവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയായ യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാം
text_fieldsഇസ്ലാമാബാദ്: പാകിസ്താനി യുവാവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയായ ഇന്ത്യൻ യുവതിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇസ്ലാമാബാദ് ഹൈകോടതി അനുമതി നൽകി.
ഇൗ മാസം ആദ്യമാണ് 20കാരിയായ ഉസ്മ പാകിസ്താനിലെത്തിയത്. പാക് സ്വദേശിയായ താഹിർ അലി തോക്കിൻ മുനയിൽ നിർത്തി തെന്ന വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ഉസ്മയുടെ പരാതി.
രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ഉസ്മയും ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് അലിയും നൽകിയ അപേക്ഷകൾ കോടതി പരിഗണിച്ചു. ജസ്റ്റിസ് മുഹ്സിൻ അക്തർ കിയാനിയാണ് ഇരുവരുടെയും ഹരജിയിൽ വാദം കേട്ടത്. ന്യൂഡൽഹിയിൽ നിന്ന്വന്ന ഉസ്മക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകാമെന്നും വാഗാ അതിർത്തി വരെ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു.
ഭർത്താവിനോട് സംസാരിക്കാൻ താത്പര്യമുണ്ടോ എന്ന് വാദത്തിനിടെ കോടതി അന്വേഷിെച്ചങ്കിലും ഇല്ലെന്ന് ഉസ്മ അറിയിച്ചു. അലി തെൻറ യാത്രാ രേഖകൾ മോഷ്ടിച്ചുവെന്നും അവർ ആരോപണം ഉന്നയിച്ചിരുന്നു.
പെെട്ടന്നുതന്നെ രാജ്യത്തേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നാവശ്യെപ്പട്ട് ഉസ്മ മെയ്12നാണ് കോടതിയിൽ ഹരജി നൽകിയത്. തെൻറ മകൾ രക്തജന്യരോഗമായ തലാസീമിയ രോഗിയാണെന്നും അതിനാൽ പെെട്ടന്ന് ഇന്ത്യയിലേക്ക് മടങ്ങണെമന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.