Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ട​ക്ക​യാ​ത്ര​യി​ൽ...

മ​ട​ക്ക​യാ​ത്ര​യി​ൽ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന്​ ഉ​സ്​​മ

text_fields
bookmark_border
മ​ട​ക്ക​യാ​ത്ര​യി​ൽ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന്​ ഉ​സ്​​മ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാക്​ യുവാവിനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി ഉ​സ്​​മ (20) ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​  ഇസ്​ലാമാബാദ്​ കോടതിയിൽ. സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​നി​ലെ ഇ​ന്ത്യ​ൻ ​ൈഹ​ക​മീ​ഷ​നെയും അ​വ​ർ സമീപിച്ചിരു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ മാ​ലി​ക്​ ഷാ ​ന​വാ​സ്​ നൂ​ൺ ആ​ണ്​ ഉ​സ്​​മ​ക്കു വേ​ണ്ടി ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ൻ പി​യൂ​ഷ്​ സി​ങ്ങി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. യാ​ത്ര​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ന​ൽ​ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ചു വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ ഫ​ല​ക്ക്​ അ​സു​ഖ​മാ​ണെ​ന്നും ഉ​ട​ൻ കാ​ണ​ണ​മെ​ന്നും ഉ​സ്​​മ അ​വ​കാ​ശ​പ്പെ​ട്ടു. 

പാ​കി​സ്​​താ​ൻ​കാ​ര​നാ​യ ഭ​ർ​ത്താ​വ്​ താ​ഹി​ർ അ​ലി ത​​​െൻറ യാ​ത്ര​രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യി അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ ഉ​സ്​​മ ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ൻ ഒാ​ഫി​സി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ​അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വാ​ഹി​ത​നും നാ​ലു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ താ​ഹി​ർ ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഉ​സ്​​മ പ​റ​ഞ്ഞു.

തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വാ​ഹ​ത്തി​ന്​ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. താ​ഹി​ർ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും ഉ​സ്​​മ പ​റ​ഞ്ഞു. താ​ഹി​റി​നെ വി​വാ​ഹം ചെ​യ്യാ​ന​ല്ല മ​റി​ച്ച്, ത​​​െൻറ ബ​ന്ധു​ക്ക​ളെ കാ​ണാ​നാ​ണ്​ പാ​കി​സ്​​താ​നി​ലേ​ക്കു വ​ന്ന​തെ​ന്ന്​ അ​വ​ർ മ​ജി​സ്​​േ​ട്ര​റ്റി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ത​ന്നെ​ക്കു​റി​ച്ച്​ എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​സ്​​മ​യോ​ട്​ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ്​ താ​ഹി​റി​​​െൻറ വാ​ദം. ഇൗ ​മാ​സം ഒ​ന്നി​നാ​ണ്​ ഉ​സ്​​മ പാ​കി​സ്താ​നി​ലെ​ത്തി​ത്. മേ​യ്​ മൂ​ന്നി​ന്​ താ​ഹി​റു​മാ​യു​ള്ള വി​വാ​ഹ​വും ന​ട​ന്നു. മ​ലേ​ഷ്യ​യി​ൽ വെ​ച്ചാ​ണ്​ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ഭാ​ര്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​വ​സ​ര​മൊ​രു​​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ താ​ഹി​ർ വ്യാ​ഴാ​ഴ്​​ച ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian womanUzma
News Summary - Indian woman ‘forced by Pakistani to marry’ seeks security for journey home
Next Story