ഭൂചലനം: ഇന്തോനേഷ്യയില്‍ 43,000 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു
text_fieldsജകാര്‍ത്ത: ഇന്തോനേഷ്യയിലെ ഹാച്ചെ പ്രവിശ്യയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 43,000ത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നു ജില്ലകളിലെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു.
സര്‍ക്കാറും മറ്റു സഹായസംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വീട് നഷ്ടപ്പെട്ടവരുടെ എണ്ണം നിലവിലെ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുമെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങളാണ് നടപ്പാക്കേണ്ടതെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു.
കൂടുതല്‍ നാശനഷ്ടമുണ്ടായത് പിദീജയ ജില്ലയിലാണ്. നൂറോളം പേര്‍ കൊല്ലപ്പെടുകയും 11,000ത്തിലധികം കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും പള്ളികളിലുമാണ് കഴിയുന്നത്. പ്രസിഡന്‍റ് ജോകോ വിദോദോ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥലങ്ങള്‍ പുതുക്കിപ്പണിയുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.