കോവിഡ് 19; ഇന്തോനേഷ്യയിൽ ആദ്യമായി സ്ഥിരീകരിച്ചു
text_fieldsജക്കാർത്ത: കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. അവസാനമായി ഇന്തോനേഷ്യയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ചെക്ക് റിപബ്ലിക്, സ്കോട്ട്ലൻഡ്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഞായറാഴ്ച ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇറ്റലിയിൽ കൂടുതൽ പേരിലേക്ക് വൈറസ് ബാധ പടർന്നുപിടിക്കുന്നതായാണ് വിവരം. യൂറോപ്പിൽ മാത്രം 1694 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഫ്രാൻസിൽ മാത്രം 130 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണക്കുകൂട്ടലുകളേക്കാൾ വേഗത്തിലാണ് കൊറോണ വൈറസ് ബാധ രാജ്യത്ത് പടർന്നുപിടിക്കുന്നതെന്നും നടപടികൾ കാര്യക്ഷമമാണെന്നും ഫ്രഞ്ച് മന്ത്രാലയം അറിയിച്ചു.
കൊറോണ മൂലം രാജ്യത്തെ കമ്പനികൾക്കും നഷ്ടമുണ്ടായി. കമ്പനികളുടെ നഷ്ടം നികത്താനായ പിന്തുണയും ഫ്രഞ്ച് സർക്കാർ വാഗ്ദാനം ചെയ്തു. രാജ്യത്തെ വിനോദ സഞ്ചാരമേഖലയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾക്ക് കൊറോണ ബാധ കണ്ടെത്തിയതിനെ തുടർന്ന് നൈക്കിയുടെ യൂറോപ്പിലെ ആസ്ഥാനകേന്ദ്രം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അടച്ചിടും.
രാജ്യത്ത് ഒരു സ്ത്രീക്കും പുരുഷ ഡോക്ടർക്കും കൂടി കൊറോണ സ്ഥിരീകരിച്ചതായി ആസ്ട്രേലിയൻ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. 31 വയസുകാരനായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൻെറ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡോക്ടറെ കൂടാതെ 41 വയസായ സ്ത്രീക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽനിന്നും എത്തിയ സഹോദരൻ വഴിയാണ് ഈ സ്ത്രീക്ക് കൊറോണ ബാധിച്ചതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.