ഇന്തോനേഷ്യ: മരണം 1424
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ ദുരിതംവിതച്ച ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1424ആയി. നൂറിലേറെപേരെ ഇനിയും കണ്ടുകിട്ടാനുള്ള സാഹചര്യത്തിൽ മരണസംഖ്യ ഉയരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ സർവതും നഷ്ടപ്പെട്ട ദുരന്തമേഖലയിലേക്ക് സഹായമെത്തിക്കാൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഗതാഗതസൗകര്യങ്ങൾ മിക്കതും തകർന്നതിനാൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധ സംഘങ്ങൾക്ക് പലയിടങ്ങളിലും എത്തിച്ചേരാനാകുന്നില്ല. ദുരന്തത്തിന് നാളെ ഒരാഴ്ച തികയാനിരിക്കെ പ്രദേശത്തെ ജനങ്ങൾ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ വിഷമിക്കുകയാണ്. എഴുപതിനായിരത്തിലേറെ വീടുകൾ തകർന്നതായാണ് ഒൗദ്യോഗിക കണക്ക്.
ലക്ഷക്കണക്കിനാളുകൾ ടെൻറുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് കഴിയുന്നത്. രക്ഷാപ്രവർത്തനം തന്നെ പൂർത്തിയാകാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തര അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിരുന്നു. വിവിധ രാജ്യങ്ങൾ ഇതിനകം സഹായം നൽകിയിട്ടുമുണ്ട്. യു.എൻ അടക്കമുള്ള ഏജൻസികളുടെ സഹായങ്ങൾ ഗതാഗത സൗകര്യങ്ങൾ തകർന്നതിനാൽ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.