ശക്തമായ ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി
text_fieldsജക്കാർത്ത: ഇന്തോനേഷ്യൻ തീരത്ത് ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുലവേസിക്കടുത്തുള്ള ദ്വീപിലാണ് ഭൂചലനമുണ്ടായത്.
പിന്നീട് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന് 80 കിലോമീറ്റർ അകലെ പലുവിൽ സൂനാമിത്തിരകൾ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ഇന്തൊനീഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുകയായിരുന്നു. ചെറു ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ ശക്തമായ ഭൂകമ്പമുണ്ടായത്. നേരത്തേ പ്രദേശത്ത് സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് അധികൃതർ പിൻവലിച്ചിരുന്നു.
ജനങ്ങളോട് പാതി തകർന്ന കെട്ടിടങ്ങളിൽ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ചതായി ഇന്തോനേഷ്യൻ അധികൃതർ പ്രതികരിച്ചു. പ്രദേശത്തെ അധികാരികളെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളതായും അവർ വ്യക്തമാക്കി.വെള്ളിയാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിൽ ഒരാൾ മരിക്കുകയും ചില വീടുകൾ നശിക്കുകയും 10ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജുലൈ, ആഗസ്ത് മാസങ്ങളിൽ ലോേമ്പാക്കിലെ ഹോളിഡേ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ 500ഒാളം പേരാണ് കൊല്ലപ്പെട്ടത്. സുലാവെസിൽ നിന്നും നൂറിലധികം മൈലുകൾ മാറിയുള്ള സ്ഥലമാണ് ലോേമ്പാക്.
Another view of the major tsunami reported to have hit Palu, Indonesia after M 7.5 earthquake today, Sept 28! Report: Catastrophes Mundiales pic.twitter.com/TShiOyTViB
— severe-weather.EU (@severeweatherEU) September 28, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.