ഇന്തോനേഷ്യ തെരഞ്ഞെടുപ്പ്; ജോകോ വിദോദോ മുന്നിൽ
text_fieldsജകാർത്ത: ലോകത്തെ ഏറ്റവുംവലിയ മുസ്ലിംരാഷ്്ട്രമായ ഇന്തോനേഷ്യയെ അഞ്ചുവർഷം കൂട ി ഭരിക്കാൻ ജോകോ വിദോദോക്കു തന്നെ നിയോഗം. പ്രസിഡൻറിനെയും നിയമസഭാംഗങ്ങളെയും പ് രാദേശിക ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിെൻറ ആദ്യഘട്ടഫലമ ാണ് പുറത്തുവന്നത്.
ഇന്തോനേഷ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോകോ വിദോദോയും ദ ഗ്രേറ്റ് ഇന്തോനേഷ്യൻ മൂവ്മെൻറ് പാർട്ടിയുടെ പ്രബാവോ സുബിയാന്തോയുമാണ് പ്രസിഡൻറ്സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2014ലും ഇവർ തന്നെയായിരുന്നു എതിരാളികൾ. സുബിയാന്തോയെക്കാൾ വ്യക്തമായ ലീഡ് നേടി വിദാദോ മുന്നിലെന്നാണ് അഞ്ച് സ്വതന്ത്ര സംഘങ്ങളുടെ സർവേ പറയുന്നത്. തുടർച്ചയായ രണ്ടാംവട്ടമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. പാപുവ പ്രവിശ്യയിൽ ബാലറ്റുകൾ വിതരണംചെയ്യാൻ കഴിയാത്തതുമൂലം വോട്ടെടുപ്പ് നടന്നില്ല.
മേയിലാണ് ഔദ്യോഗിക ഫലം പുറത്തുവരുക. 19.2 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. വിദോദോക്ക് 55ഉം സുബിയാന്തോക്ക് 44ഉം ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് ബി.ബി.സി സർവേ. ഇന്തോനേഷ്യയിൽ ആദ്യമായാണ് പ്രസിഡൻറിനെയും നിയമസഭാംഗങ്ങളെയും പ്രാദേശിക ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാൻ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.