അഗ്നിപർവതത്തിൽനിന്ന് കനത്ത പുക; വിമാനത്താവളം രണ്ടാം ദിവസവും അടച്ചിട്ടു
text_fieldsജകാർത്ത: ഇേന്താനേഷ്യൻ ദ്വീപായ ബാലിയിലെ മൗണ്ട് അഗോങ്ങോ അഗ്നിപർവതത്തിൽനിന്ന് കനത്ത പുകയും ചാരവും ഉയരുന്നതിനാൽ രണ്ടാം ദിവസവും വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം തുറക്കാത്തതിനാൽ വിനോദസഞ്ചാരികൾക്ക് ചൊവ്വാഴ്ചയും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. നിരവധി വിനോദസഞ്ചാരികളാണ് ദ്വീപിൽ കുടുങ്ങിക്കിടക്കുന്നത്.
443 വിമാന സർവിസുകൾ ചൊവ്വാഴ്ച റദ്ദാക്കി. പർവതത്തിന് 75 കിലോമീറ്റർ അകലെയുള്ള കുട്ട ബാലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടേക്ക് വർഷത്തിൽ 1,20,000ത്തിൽ അധികം വിനോദസഞ്ചാരികളാണ് ഇൗ വിമാനത്താവളത്തിലൂെട എത്തുന്നത്. അഗ്നിപർവതത്തിൽ ഏതു നിമിഷവും സ്ഫോടനം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ അറിയിച്ചു.
കഴിഞ്ഞയാഴ്ച മുതലാണ് അഗ്നിപർവതം പുകയാൻ തുടങ്ങിയത്. രണ്ടു ദിവസത്തിനുശേഷം ചാരനിറത്തിലുള്ള കനത്ത പുകയും ചാരവും ഉയരുകയായിരുന്നു. വിമാനത്തിെൻറ റൂട്ടുകളിൽ പുക നിറഞ്ഞതിനാൽ യാത്ര അപകടകരമാകുമെന്നതിനാലാണ് തിങ്കളാഴ്ച വിമാനത്താവളം അടച്ചത്. പർവതത്തിെൻറ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 1,00,000 പേരെ സമീപത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. 40,000ത്തിൽ അധികം പേരെ ഇനിയും മാറ്റിപ്പാർപ്പിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.