ആസ്ട്രേലിയയിലേക്ക് 210 ടൺ മാലിന്യം തിരിച്ചയച്ച് ഇന്തോനേഷ്യ
text_fieldsജകാർത്ത: സമ്പന്നർക്ക് മാലിന്യം നിക്ഷേപിക്കാനുള്ള നാടാകാനില്ലെന്ന തീരുമാനം നടപ് പാക്കി ഇന്തോനേഷ്യ. ഉപയോഗിച്ച പേപ്പർ കയറ്റി അയക്കാമെന്ന കരാർ പ്രകാരം എത്തിച്ച 210 ടൺ ത ൂക്കം വരുന്ന എട്ടു കണ്ടെയ്നറുകളാണ് മറ്റു മാലിന്യങ്ങൾ അടങ്ങിയതാണെന്ന് തെളിഞ്ഞ തോടെ അധികൃതർ മടക്കിയത്. അപകടകരമായ വസ്തുക്കളും നാപ്കിൻ പോലെ വീട്ടുമാലിന്യങ്ങളും കണ്ടെയ്നറുകളിലുണ്ടായിരുന്നുവെന്ന് കിഴക്കൻ ജാവ കസ്റ്റംസ് വിഭാഗം അറിയിച്ചു. ആസ്ട്രേലിയൻ കമ്പനിയായ ഓഷ്യാനിക് മൾട്ടിട്രേഡിങ്ങാണ് ഇന്തോനേഷ്യയിലേക്ക് ഇവ അയച്ചത്.
കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ നിന്നയച്ച 49 കണ്ടെയ്നറുകൾ ഇന്തോനേഷ്യ തിരിച്ചയച്ചിരുന്നു. അയൽരാജ്യമായ മലേഷ്യയും മാലിന്യങ്ങൾ തിരിച്ചയച്ചു തുടങ്ങിയിട്ടുണ്ട്. ആസ്ട്രേലിയ, ബംഗ്ലദേശ്, കാനഡ, ചൈന, ജപ്പാൻ, സൗദി അറേബ്യ, യു.എസ് എന്നീ രാജ്യങ്ങൾ അയച്ച 450 ടൺ മാലിന്യമാണ് അടുത്തിടെ മടക്കിയത്. മറ്റൊരു രാജ്യമായ ഫിലിപ്പീൻസ് കാനഡയിൽനിന്നെത്തിയ 49 കണ്ടെയ്നറുകൾ തിരിച്ചയച്ചു.
മാലിന്യങ്ങൾ സ്വീകരിക്കുന്നത് 2018ൽ ചൈന നിരോധിച്ചതോടെയാണ് അയൽരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് വ്യാപകമായത്. ഇവ പരിസരത്തെ പുഴകളും സമുദ്രങ്ങളും മലിനപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. പ്രതിവർഷം 80 ലക്ഷം മാലിന്യങ്ങൾ കടലിൽ മാത്രം തള്ളുന്നുണ്ടെന്നാണ് കണക്ക്. 2030 ഓടെ ഇത് 30 കോടിയായി ഉയരുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.