ആക്രമണം പശ്ചിമേഷ്യയിലെ യു.എസ് മോഹങ്ങളെ ചുട്ടെരിക്കും –ഇറാൻ
text_fieldsതെഹ്റാൻ: യു.എസിന്റെ ഏതു തരത്തിലുള്ള ആക്രമണവും പശ്ചിമേഷ്യൻ മേഖലയിൽ അവരുടെ താൽപ ര്യങ്ങൾ ചാമ്പലാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാൻ ഉത്തരവിടുകയ ും നിമിഷങ്ങൾക്കകം പിൻവലിക്കുകയും ചെയ്ത യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ന ാടകീയ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇറാൻ. ഇറാനു നേരെ തൊടുക്കുന്ന ഒരു വെടിയുണ്ടപോലും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങളെ ചുട്ടെരിക്കുമെന്നും ഇറാൻ ഓർമിപ്പിച്ചു.
അതിർത്തി ലംഘിച്ച യു.എസ് ഡ്രോൺ ഇറാൻ വെടിവെച്ചുവീഴ്ത്തിയതോടെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളായത്. ഇറാന് വ്യോമാതിര്‍ത്തിയില്‍ യാത്രാ വിമാനങ്ങള്‍ പറപ്പിക്കുന്നത് യു.എസ് വ്യോമയാന വകുപ്പ് വിലക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫ് ഓഫ് ഒമാനിലെയും ഇറാന് വ്യോമ മേഖലയില്‍ നിരോധനം ബാധകമാണ്. എന്നാൽ തങ്ങളുടെ വ്യോമേഖല സുരക്ഷിതമാണെന്നും ഏത് രാജ്യത്തിെൻറയും യാത്രാവിമാനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഇറാന് വ്യക്തമാക്കി.
യു.എ.ഇയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയെ ഇറാൻ വിളിച്ചുവരുത്തിയിട്ടുണ്ട്. വ്യോമാതിർത്തി ലംഘിക്കാൻ യു.എസിന് അവസരമൊരുക്കിയതിൽ പ്രതിഷേധമറിയിച്ചാണിത്. അതെസമയം, ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചാൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. 150 പേർ കൊല്ലപ്പെടുമെന്ന് ജനറൽമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇറാനെ ആക്രമിക്കാനുള്ളഉദ്യമത്തിൽനിന്ന് പിൻവാങ്ങിയത്. ആളുകൾ കൊല്ലപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.