ഇറാൻ ആരോഗ്യ സഹമന്ത്രിക്ക് കൊറോണ
text_fieldsതെഹ്റാൻ: കോവിഡ്-19 രോഗ ബാധ പടരുന്ന ഇറാനിൽ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിർച്ചിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് രാജ്യത്ത് 50 പേർ മരിച്ചെന്ന ഇറാൻ പാർല മെൻറംഗത്തിെൻറ വാദം നിഷേധിച്ച് തിങ്കളാഴ്ച ഇറാജ് വാർത്തസമ്മേളനം നടത്തിയിരുന ്നു.
അതേസമയം, ചൊവ്വാഴ്ച മൂന്നുപേർ കൂടി മരിച്ചതോടെ ഇറാനിൽ കോവിഡ് മരണം 15 ആ യി. വടക്കൻ പ്രവിശ്യയായ അൽബൊർസിൽനിന്നുള്ള രണ്ട് വയോധികരായ സ്ത്രീകളും മധ്യപ് രവിശ്യയായ മർകസിയിലെ രോഗിയുമാണ് മരിച്ചതെന്ന് ഔദ്യോഗിക വാർത്ത ഏജൻസി ഇർന റിപ ്പോർട്ട് ചെയ്തു.
നിലവിൽ 95 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 900 പേർ നിരീക്ഷണത്ത ിലാണ്. ലോകാരോഗ്യ സംഘടന പ്രതിനിധികൾ ഇന്ന് ഇറാനിലെത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ 60 പേർക്കു കൂടി രോഗബാധ
സോൾ: ദക്ഷിണ കൊറിയയിൽ ചൊവ്വാഴ്ച 60 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിര ീകരിച്ചു. നാലു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർധനയാണിത്. ഇതോടെ, രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 893 ആയെന്ന് കൊറിയൻ രോഗപ്രതിരോധ കേന്ദ്രം അറിയിച്ചു. ചൈനക്ക് പുറത്ത് ഏറ്റവുമധികം രോഗബാധ സ്ഥിരീകരിച്ച രാജ്യമാണ് കൊറിയ.
ചൊവ്വാഴ്ച ഒരാൾകൂടി മരിച്ചതോടെ ദക്ഷിണ കൊറിയയിലെ മരണസംഖ്യ എട്ടായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചതിൽ 49 പേർ തെക്കൻ നഗരമായ ദഇഗുവിലും സമീപത്തെ വടക്കൻ ഗ്യോങ്സങ് പ്രവിശ്യയിൽ നിന്നുമുള്ളവരാണ്. ആരോഗ്യപരിപാലന രംഗത്ത് മികവുറ്റ രാജ്യമായിട്ടും കൊറിയയിൽ കോവിഡ് ബാധ വർധിക്കാൻ കാരണം ദഇഗു കേന്ദ്രമായ തീവ്ര ക്രിസ്ത്യൻ സംഘമായ ഷിൻചെവോഞ്ചി ചർച്ചാണെന്നാണ് അധികൃതരുടെ നിഗമനം.
രോഗം ബാധിച്ചവരിൽ പകുതിയലേറെ പേരും ഇവരുമായി ബന്ധപ്പെട്ടവരാണ്. ഷിൻചെവോഞ്ചി സംഘത്തിെൻറ നേതൃത്വത്തിൽ നടന്ന ധ്യാന സംഗമങ്ങളിൽ പങ്കെടുത്തവരിലൂടെയാണ് രോഗം പടർന്നതെന്നാണ് അനുമാനം.
ജപ്പാൻ കപ്പലിൽ നാലാമത്തെയാൾ മരിച്ചു
ടോക്യോ: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജപ്പാനിലെ യോകോഹോമ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽനിന്നുള്ള നാലാമത്തെ യാത്രക്കാരനും മരിച്ചു. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 80കാരനാണ് ചൊവ്വാഴ്ച ന്യൂമോണിയബാധയെ തുടർന്ന് മരിച്ചതെന്ന് യൊമിയുരി ഷിംബുൻ പത്രം റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധയെ തുടർന്ന് രണ്ടാഴ്ചയായി ഏകാന്ത നിരീക്ഷണത്തിൽ കഴിയുന്ന കപ്പലിൽ നിലവിൽ 700ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലിലുള്ള ഇന്ത്യക്കാർക്ക് പ്രത്യേക വിമാനം –എംബസി
ടോക്യോ: യോകോഹോമ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രോഗബാധയില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതുതായി രോഗം ബാധിച്ച രണ്ടുപേരുൾപ്പെടെ 14 ഇന്ത്യക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3711 പേരുള്ള കപ്പലിൽ 132 ജീവനക്കാരും ആറ് യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണുള്ളത്.
സ്പെയിനിൽ ഹോട്ടലും ‘തടങ്കലി’ൽ
ടെനെറിഫെ: താമസക്കാരനായെത്തിയ ഇറ്റാലിയൻ ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്പെയിനിലെ ഹോട്ടൽ ‘കരുതൽ തടങ്കലിൽ’. കാനറി ഐലൻഡിലെ ടെനിറിഫെയിലുള്ള കോസ്റ്റ അഡെജെ പാലസ് ഹോട്ടലിലുള്ളവരോടാണ് മുറികളിൽ തന്നെ കഴിയാൻ അധികൃതർ നിർദേശിച്ചത്.
നൂറുകണക്കിനാളുകളാണ് ഈ നാലു നക്ഷത്ര ഹോട്ടലിലുള്ളത്. വൈദ്യ പരിശോധന പൂർത്തിയാകും വരെ ഇവിടെ കഴിയാനാണ് അധികൃതരുടെ നിർദേശം. ഇറ്റലിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ലോമ്പർഡി മേഖലയിൽ നിന്നെത്തിയ ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.