ഇറാൻ സാമ്പത്തിക പ്രതിസന്ധി; റൂഹാനി രാജി സമ്മർദ്ദത്തിൽ
text_fieldsതെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തമേറ ്റെടുത്ത് പ്രസിഡൻറ് ഹസൻ റൂഹാനി രാജിവെക്കണമെന്ന് ആവശ്യമുയരുന്നു. ആണവകരാറിൽ നിന്ന് പിന്മാറിയ യു.എസ്, ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതാണ് ഇറാെൻറ സമ്പദ്വ്യവസ് ഥ തകർത്തത്.
അധികാര കാലാവധി അവസാനിക്കും മുമ്പ് റൂഹാനിയെ പുറത്താക്കാൻ അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റൂഹാനിയുടെ ജനപ്രീതിയും ദിനംപ്രതി താഴോട്ടാണ്. ഇറാൻ റിയാലിെൻറ മൂല്യം ഇടിഞ്ഞത് തിരിച്ചടിയായതോടെയാണ് ജനം റൂഹാനിക്കെതിരെ തിരിഞ്ഞത്. അരി, ബീൻസ്, തക്കാളി സോസ് എന്നിവയുടെയും വില കുതിച്ചുയരുകയാണ്. തുടർച്ചയായ രണ്ടാംവട്ടമാണ് റൂഹാനി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 2021ലാണ് കാലാവധി അവസാനിക്കുക.
ഇസ്ലാമിക വിപ്ലവത്തിനുശേഷം ഒരിക്കൽ മാത്രമാണ് പ്രസിഡൻറ് കാലാവധി തികക്കും മുമ്പ് അധികാരത്തിൽനിന്ന് പുറത്തായത്. വിപ്ലവാനന്തരം ഇറാെൻറ ആദ്യ പ്രസിഡൻറായി അധികാരേമറ്റ അബുൽഹസൻ ബനിസാദറിനെ പരമോന്നത നേതാവിെൻറ അതൃപ്തിമൂലം1981ൽ പാർലമെൻറ് അയോഗ്യനാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.