ആണവകരാർ വ്യവസ്ഥകളിൽനിന്ന് ഇറാൻ പിന്മാറി
text_fieldsതെഹ്റാൻ: 2015ൽ വൻ ശക്തികളുമായി ഒപ്പുവെച്ച ആണവകരാറിലെ ചില വ്യവസ്ഥകളിൽനിന്നു കൂടി ഇറാൻ പിന്മാറി. കഴിഞ്ഞയാഴ്ച കരാറിൽനിന്ന് ഭാഗികമായി പിന്മാറ്റം പ്രഖ്യാപിച്ച തിനു പിന്നാലെയാണിത്. കരാർപ്രകാരം 300 കി.ഗ്രാമിൽ താഴെ മാത്രമേ ഇറാന് യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ.
ഉപാധികളിൽനിന്ന് പിൻവാങ്ങിയതോടെ ഇനി പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരിക്കാൻ കഴിയും. സ്വന്തം ആവശ്യത്തിനുള്ളത് മാറ്റിവെച്ച് ബാക്കിയുള്ളത് വിൽപന നടത്താനും സാധിക്കും.
അതേസമയം, യു.എസ് ഉപരോധത്തിൽ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താൻ 60 ദിവസത്തിനകം നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ തോത് വർധിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എസുമായി യുദ്ധമല്ല ആഗ്രഹിക്കുന്നതെന്നും പ്രതിരോധമാർഗമാണിതെന്നും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ആണവകരാറിന്മേൽ യു.എസുമായി അനുരഞ്ജനചർച്ചകൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.