യു.എസ് സേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ പാർലമെൻറ്
text_fieldsതെഹ്റാൻ: ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തുന്നതിൽ പങ്കാളികളായതിനെ തുടർന് ന് മുഴുവൻ അമേരിക്കൻ സേനയെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ. ചൊവ്വാഴ്ച ചേർന്ന ഇറ ാൻ പാർലമെൻറാണ് ഇക്കാര്യം വ്യക്തമാക്കുന്ന നിയമം പാസാക്കിയത്.
മുഴുവൻ അമേരിക്കൻ സേനയും പെൻറഗണിലെ ജീവനക്കാരും ബന്ധപ്പെട്ട സംഘടനകളും ഏജൻറുമാരും എല്ലാം ഭീകരപ്പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കൻ സേനയും പെൻറഗണുമായി നടത്തുന്ന ഏതുതരം ഇടപെടലുകളും ഭീകരപ്രവർത്തനമാണെന്നും നിയമം വ്യക്തമാക്കുന്നു. ഖാസിം സുലൈമാനി മേധാവിയായിരുന്ന ഖുദ്സ് സേനയുടെ ഖജനാവിലേക്ക് 200 ദശലക്ഷം യൂറോ അനുവദിക്കാനും പാർലെമൻറ് തീരുമാനമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.