ഇറാനെ ഒറ്റപ്പെടുത്തുന്നത് യു.എസ് അവസാനിപ്പിക്കണമെന്ന് റൂഹാനി
text_fieldsതെഹ്റാൻ: യു.എസ് ഇറാനെ ഒറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി. ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾക്ക് അനുമതി നൽകുന്ന ഉത്തരവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് റൂഹാനിയുടെ പ്രഖ്യാപനം.
ഇറാനെതിരെ ആയുധ ഉപരോധത്തിനും ഉത്തരവിൽ അനുമതി നൽകുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്നത് ഒരിക്കലും സ്വീകരിക്കില്ല. അന്താരാഷ്ട്രതലങ്ങളിൽ ഇറാെൻറ നന്മയുദ്ദേശിച്ചുള്ളതാണ് ആണവ ഉടമ്പടിയെന്നും തെഹ്റാനിൽ നടന്ന പരിപാടിക്കിടെ റൂഹാനി വ്യക്തമാക്കി.
ഇറാൻ ആണവപരീക്ഷണങ്ങളിൽനിന്ന് പിന്മാറുന്നപക്ഷം ഉപരോധങ്ങൾ അവസാനിപ്പിക്കുമെന്നായിരുന്നു 2015ൽ യു.എസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവ കരാറിലെ വ്യവസ്ഥ.
പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യമുണ്ടാകുന്നതിെൻറ പേരിൽ രാജ്യത്തെ അടിയറവെച്ചുവെന്ന രീതിയിൽ കരാർ ഒപ്പുവെച്ചതിനെ തുടർന്ന് റൂഹാനിക്കെതിരെ വിമർശനവുമുയർന്നു. എന്നാൽ, ബറാക് ഒബാമയുടെ കാലത്ത് ഒപ്പുെവച്ച കരാർ റദ്ദാക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.